കോടിയേരി സ്ഥാനം ഒഴിഞ്ഞു; എംവി ഗോവിന്ദന്‍ പുതിയ സെക്രട്ടറി ; സ്ഥാനം ഏൽക്കുന്നതോടെ മന്ത്രിസ്ഥാനമൊഴിയേണ്ടി വരും; ചികിത്സയ്ക്കായി കോടിയേരി നാളെ ചെന്നൈയിലേക്ക്

അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയില്‍ പോകുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണമന്ത്രി എംവി ഗോവിന്ദന്‍ സിപിഎം ആക്ടിങ് സെക്രട്ടറിയായി ചുമതലയേറ്റു. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെതാണ് തീരുമാനം.
അതേസമയം യോഗങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്റെ ഫാള്റ്റിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. മാത്രമല്ല എം.വി.ഗോവിന്ദൻ സെക്രട്ടറി സ്ഥാനം ഏൽക്കുന്നതോടെ മന്ത്രിസ്ഥാനമൊഴിയേണ്ടി വരും. ഇനി അങ്ങനെവന്നാല്‍ മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പുനഃസംഘടനയ്ക്കും വഴിയൊരുങ്ങും.
ഇതേസമയം തന്നെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു. നിലവിൽ അനാരോഗ്യം മൂലം വിശ്രമത്തിലുള്ള അദ്ദേഹത്തെ ഫ്‌ളാറ്റിലെത്തിയാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയും ഒപ്പമുണ്ടായിരുന്നു. ചികിത്സയ്ക്കായി കോടിയേരി നാളെ ചെന്നൈയിലേക്ക് പോകുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha























