കേന്ദ്രം കളി തുടങ്ങി മക്കളേ....! ഗത്യന്തരമില്ലാതെ ഗവര്‍ണര്‍ വരച്ച വഴി നീങ്ങി സംസ്ഥാന സർക്കാർ, സർവകലാശാല നിയമ ഭേദഗതി ബില്ലിൽമാറ്റം വരുത്തുന്നത് പരിഗണനയിൽ, ഗവർണറെ അനുനയിപ്പിക്കാമെന്ന വലിയ പ്രതീക്ഷയില്ലെങ്കിലും ഒരു കൈനോക്കാമെന്ന നിലയിൽ സർക്കാർ നീക്കം

അവസാനം ഗത്യന്തരമില്ലാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വരച്ച വഴി തന്നെ സംസ്ഥാന സർക്കാർ കാര്യങ്ങള്‍ മുന്നോട്ടു നീക്കുകയാണ്.ഗവര്‍ണര്‍ പിടിച്ചടത്ത് തന്നെ കാര്യങ്ങള്‍ പോകുന്നത്. വലിയ തിരിച്ചടി ഉണ്ടാകുമെന്ന ഘട്ടം വന്നപ്പോഴാണ് പാര്‍ട്ടിയും സര്‍ക്കാരും അയയുന്നത്. സർവകലാശാല നിയമ ഭേദഗതി ബില്ലിൽമാറ്റം വരുത്താനൊരുങ്ങുകയാണ്.ഇത് സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.
വി സി നിയമനത്തിന് ഉള്ള സെർച് കമ്മിറ്റി കൺവീനർ ആയി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ നിയമിക്കാനുള്ള വ്യവസ്ഥ ഒഴിവാക്കാൻ ആണ് ശ്രമം. പകരം ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധി മതി എന്നാണ് ധാരണ.സർവകലാശാലകളുമായി നേരിട്ട് ബന്ധം ഉള്ളവരെ കൺവീനർ ആക്കുന്നത് യു ജി സി മാർഗ നിർദേശത്തിന് വിരുദ്ധം ആകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
പുതിയ ഭേദഗതി കൊണ്ട് ഗവർണറെ അനുനയിപ്പിക്കാൻ കഴിയുമോ എന്നതിൽ സർക്കാരിന് വലിയ പ്രതീക്ഷയില്ലെങ്കിലും ഒരു കൈനോക്കാമെന്ന നിലയിലാണ് സർക്കാർ നീക്കം.കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറിനെ പുനർനിയമിച്ചത് മുഖ്യമന്ത്രി അപേക്ഷിച്ചതുകൊണ്ടാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻെ പുനർനിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തൽ.
നിയമസഭ ബില്ലുകൾ പാസാക്കിലായലും ഭരണഘടനാപരമായ പരിശോധന ഇല്ലാതെ ഒപ്പിടില്ലെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാം. എന്നാല്‍ ഭരണഘടനാപരമായ പരിശോധന നടത്തുമെന്നാണ് ഗവര്‍ണറുടെ വിശദീകരണം. വിസിക്ക് പുനര്‍നിയമന നിയമനം നല്‍കിയ തീരുമാനം തെറ്റായിപ്പോയെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലുള്ള പോര് ശക്തമാകുന്നതിനിടെ അടിയന്തരമായി സംസ്ഥാന കമ്മിറ്റി യോഗം വിളിച്ച് സിപിഎം. ഞായർ, തിങ്കൾ ദിവസങ്ങളിൽ കമ്മിറ്റി യോഗം ചേരും. അസാധാരണ രാഷ്ട്രീയ സാഹചര്യമായതിനാൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും മുതിർന്ന പിബി അംഗം പ്രകാശ് കാരാട്ടും നേതൃയോഗങ്ങൾക്ക് എത്തുന്നുണ്ട്.
ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു. ലോകായുക്ത ഭേദഗതി ബില്ലിലാണ് പാർട്ടിയുടെ ആശങ്ക. സംഘപരിവാർ അജൻഡ ഗവർണറിലൂടെ നടത്തുകയാണെന്ന ആരോപണവും പാർട്ടി ഉന്നയിക്കുന്നു.കേന്ദ്ര സർക്കാരിന്റെ പിന്തുണയുള്ളതിനാലാണ് ഗവർണർ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നതെന്നാണ് പാർട്ടി വിലയിരുത്തൽ.
ഈ നീക്കങ്ങളെ പ്രതിരോധിക്കുന്നത് എങ്ങനെയെന്ന് യോഗം ചർച്ച ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പാർട്ടി നേതൃതലത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതും ചർച്ചയായേക്കും.
https://www.facebook.com/Malayalivartha























