ആഘോഷത്തോടെ ഇന്നലെ ഉദ്‌ഘാടനം നടന്ന ഫറോക്ക് പാലത്തില്‍ അപകടം; ബസിന്റെ മുകള്‍ ഭാഗം തകര്‍ന്നു

ഇന്നലെ ഉദ്ഘാടനം ചെയ്ത, നവീകരിച്ച ഫറോക്ക് പാലത്തില്‍ ബസ് കുടുങ്ങി. വലിയ ആഘോഷത്തോടെ കഴിഞ്ഞ ദിവസം ഉദ്‌ഘാടനം ചെയ്‌ത പാലമാണിത്. എന്നാൽ ഉയരമുള്ള ബസ് ആയതിനാലാണ് പാലത്തില്‍ കുടുങ്ങാന്‍ കാരണം.
അതേസമയം ഇത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പുമില്ലാത്തതാണ് അപകടത്തിന് കാരണമായത്. സംഭവത്തെ തുടർന്ന് ബസിന്റെ മുകള്‍ ഭാഗം തകര്‍ന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ബസ് പുറത്തെടുത്തടുത്തത്. മാത്രമല്ല പുതുക്കിപ്പണിത ഫറോക്ക് പഴയപാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ശനിയാഴ്ച വൈകിട്ട് ആണ് ഗതാഗതത്തിനായി തുറന്നു നൽകിയത്.
അതുപോലെ കമാനങ്ങൾ തകർന്ന് അപകടാവസ്ഥയിലായ പാലത്തിന്റെ നവീകരണത്തിനായി 90 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇത്തരത്തിൽ പ്രവൃത്തി പൂർത്തിയാക്കി പാലം തുറക്കുന്നതോടെ നഗരത്തിലെ പ്രധാന ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതാണ്. ചലച്ചിത്ര താരം കലാഭവൻ ഷാജോൺ ആയിരുന്നു മുഖ്യാതിഥി.
https://www.facebook.com/Malayalivartha























