ഓസ്കറിൽ തിളങ്ങി; അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ അനിമേഷൻ സ്ഥാപനം കേരളത്തിലേക്ക്, തിരുവനന്തപുരത്ത് ആരംഭിക്കുന്നത് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിഎൻഇജി എന്ന അനിമേഷൻ – വിഷ്വൽ എഫക്ട്സ് സ്ഥാപനത്തിന്റെ ഭാഗമായ റിഡിഫൈൻ

ഓസ്‌കർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ അനിമേഷൻ സ്ഥാപനം കേരളത്തിലേക്കെത്തുന്ന വാർത്തയാണ് ശ്രദ്ധ നേടുന്നത്. തിരുവനന്തപുരത്ത് ആരംഭിക്കാൻ പോകുന്നത് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിഎൻഇജി എന്ന അനിമേഷൻ – വിഷ്വൽ എഫക്ട്സ് സ്ഥാപനത്തിന്റെ ഭാഗമായ റിഡിഫൈൻ ആണ്.
അതേസമയം ആർആർആറിലെ വന്യമൃഗങ്ങളുടെ രംഗം, ബ്രഹ്‌മാസ്ത്ര, 83, ദ വൈറ്റ് ടൈഗർ, ഓൾ ദ ഓഡ് നൈവ്സ് എന്നിങ്ങനെ നിരവധി ചിത്രങ്ങൾക്ക് വേണ്ടി അനിമേഷൻ ഒരുക്കിയിട്ടുമുണ്ട്. ഡ്യൂൺ (2020), ഫസ്റ്റ് മാൻ ( 2019), ബ്ലേഡ് റണ്ണർ ( 2017), ഇന്റർസ്റ്റെല്ലാർ ( 2014), ഇൻസെപ്ഷൻ (2010) എന്നീ ചിത്രങ്ങളിലെ അനിമേഷന് ആറ് ഓസ്‌കറുകളാണ് ഈ സ്ഥാപനം നേടിയിട്ടുള്ളത്.
കൂടാതെ ഇന്ത്യയിൽ മുംബൈ, ബംഗളൂരു, പൂനെ, ഹൈജരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇതാദ്യമായാണ് കേരളത്തിലും ശാഖ ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha























