തൃശൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; 35 പവന്‍ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍ ആളൂരില്‍ വീട് കുത്തിതുറന്ന് മോഷണം. 35 പവന്‍ സ്വര്‍ണവും 22,000 രൂപയും കവര്‍ന്നു. വീടിന്റെ വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ച. ചങ്ങല ഗേറ്റ് സമീപം വടക്കേപീടിക വീട്ടിൽ ജോർജ്ജിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നതായി പോലീസിൽ പരാതി നൽകിയത്.
അതേസമയം രാവിലെ ഉറക്കമുണർന്ന വീട്ടുകാർ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അലമാരയിലുള്ള സ്വർണ്ണവും പണവും നഷ്ടപെട്ടതായി കണ്ടെത്തിയത്. മാത്രമല്ല ജോയും ഭാര്യയും മക്കളും കിടന്നിരുന്ന റൂമിലെ അലമാരയിൽ നിന്നാണ് 35 പവനോളം സ്വർണ്ണവും, ഇത് കൂടാതെ മേശയ്ക്ക് മുകളിൽ ഇരുന്നിരുന്ന പേഴ്സിൽ നിന്ന് 22000 രൂപയുമാണ് നഷ്ടപെട്ടത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട ഡി വൈ എസ് പി ബാബു കെ തോമസിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം. കൂടാതെ വീടിന്റെ മുൻവശത്തുള്ള വാതിലിനോട് ചേർന്നുള്ള ജനലുകളിലൊന്ന് കുത്തിതുറന്ന നിലയിലാണ്. അതിനാൽ ഇതിലൂടെ കൈ കടത്തി മുൻവശത്തെ വാതിൽ തുറന്നിരിക്കാം എന്നാണ് അനുമാനിക്കുന്നത്.
https://www.facebook.com/Malayalivartha























