'ഏത് സാമുഹ്യ പ്രവർത്തനത്തെയും തിയറൈസ് ചെയ്യാനും ഏത് ചോദ്യത്തെയും അതിൻ്റെ രാഷ്ട്രീയ സ്വഭാവത്തിൽ പരിഗണിക്കാനും കഴിയുന്ന കമ്മ്യൂണിസ്റ്റ്.സംഘാടനം കൊണ്ടും സൈദ്ധാന്തിക ശേഷികൊണ്ടും വിസ്മയിപ്പിച്ച നേതാവാണ്. ഒരു കുശലപ്രശ്നത്തിൽ പോലും ജാഗ്രത്തായ നിലപാട്...' എം.വി.ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്... പ്രശംസിച്ച് മാധ്യമപ്രവർത്തകൻ അരുൺ കുമാർ

എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സംഘാടനം കൊണ്ടും സൈദ്ധാന്തിക ശേഷികൊണ്ടും വിസ്മയിപ്പിച്ച നേതാവാണ്. ഒരു കുശലപ്രശ്നത്തിൽ പോലും ജാഗ്രത്തായ നിലപാട് എന്ന് വ്യക്തമാക്കി മാധ്യമപ്രവർത്തകൻ അരുൺ കുമാർ
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
'ഫിലോസഫി ഓഫ് പ്രാക്സിസ്' എന്ന പരികൽപന അവതരിപ്പിക്കുന്നത് ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് ആൻ്റോണിയോ ഗ്രാംഷിയാണ്, ജയിൽ കുറിപ്പുകളിൽ. 'ഫിലോസഫിക്കൽ ലീഡർ ഓഫ് പ്രാക്സിസ് ' എന്ന വിശേഷണം സൈദ്ധാന്തികമായി ചേരുന്ന നേതാവാണ് ഗോവിന്ദൻ മാഷ്. അടുമുടി സൈദ്ധാന്തിക മനുഷ്യൻ. ഏത് സാമുഹ്യ പ്രവർത്തനത്തെയും തിയറൈസ് ചെയ്യാനും ഏത് ചോദ്യത്തെയും അതിൻ്റെ രാഷ്ട്രീയ സ്വഭാവത്തിൽ പരിഗണിക്കാനും കഴിയുന്ന കമ്മ്യൂണിസ്റ്റ്.
സംഘാടനം കൊണ്ടും സൈദ്ധാന്തിക ശേഷികൊണ്ടും വിസ്മയിപ്പിച്ച നേതാവാണ്. ഒരു കുശലപ്രശ്നത്തിൽ പോലും ജാഗ്രത്തായ നിലപാട്. ഒരു പൈങ്കിളിക്കും വഴങ്ങാത്ത രാഷ്ട്രീയ ബോധ്യം. മാർക്സിസ്റ്റ് - ലെനിനിസ്റ്റ് രീതി വിട്ട് ചലിക്കാത്ത ചരിത്രം. കറയേതുമില്ലാത്ത ജീവിതം.
മാഷിനഭിവാദ്യങ്ങൾ !
https://www.facebook.com/Malayalivartha























