വീട്ടമ്മയെ കുത്തി പരിക്കേൽപ്പിച്ച് അയൽവാസി ഒളിവിൽ പോയി: അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അയൽവാസിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. തിരുവല്ല കാരയ്ക്കലിലാണ് വീട്ടമ്മയ്ക്ക് അയൽവാസിയുടെ കുത്തേറ്റത്. മാധവശ്ശേരിൽ അമ്മിണിക്കാണ് കുത്തേറ്റത്.
ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. അതീവ ഗുരുതരാവസ്ഥയിലായ അമ്മിണിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. പ്രതി സജി ഒളിവിൽ പോയി. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























