കോടിയേരിയെ ഫ്‌ലാറ്റിലെത്തി കണ്ട് പിണറായി വിജയന്‍; സ്ഥാനമൊഴിഞ്ഞ് കോടിയേരി എംവി ഗോവിന്ദന്‍ പിതിയ സെക്രക്കട്ടറി

മന്ത്രി എം.വി.ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. തീരുമാനം സിപിഎം സംസ്ഥാന സമിതി യോഗത്തില്‍. കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് പദവി ഒഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്കാണ് അദ്ദേഹത്തിന്റെ നിയമനം.
മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരിയെ നേരിട്ട് കണ്ട് കാര്യങ്ങൾ അറിയിച്ചു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എംഎ ബേബിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇന്നത്തെ പാർട്ടി യോഗത്തിൽ കോടിയേരി പങ്കെടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് എകെജി സെന്ററിന് മുമ്പിലെ ഫ്‌ളാറ്റിലെത്തി മുഖ്യമന്ത്രി കോടിയേരിയെ കണ്ടത്. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ കോടിയേരി ആഗ്രഹിച്ചിരുന്നു. എന്നാൽ അണുബാധ അടക്കമുള്ള പ്രശ്‌നങ്ങൾ കണക്കിലെടുത്ത് യോഗത്തിൽ നിന്നും കോടിയേരി വിട്ടു നിന്നു.
മന്ത്രിസഭാ പുനഃസംഘടന അടുത്ത സെക്രട്ടറിയേറ്റ് തീരുമാനിക്കും. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ അറിയിച്ചു. മന്ത്രിസഭയില്‍ വിപുലമായ മാറ്റങ്ങള്‍ ഉണ്ടാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കാത്തിരിക്കൂവെന്ന് അദ്ദേഹം മറുപടി നല്‍കി.
എല്ലാ നിലയിലും മികവ് പ്രകടിപ്പിച്ചയാളാണ് എം.വി.ഗോവിന്ദനെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഉചിതമായ തീരുമാനമേ പാര്‍ട്ടി എടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാര്‍ ടൂറിസം സൊസൈറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. കെഎസ്?വൈഎഫ് പ്രവര്‍ത്തകനായാണ് ഗോവിന്ദന്‍ സിപിഎമ്മിലേക്കു വരുന്നത്. തുടര്‍ന്ന് കെഎസ്?വൈഎഫിന്റെ ജില്ലാ പ്രസിഡന്റായി. മൊറാഴ സ്‌കൂളിലെ കായിക അധ്യാപകജോലി രാജിവച്ചാണ് സിപിഎമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത്.
എണ്‍പതുകളില്‍ ഡിവൈഎഫ്‌ഐ. സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇ.പി. ജയരാജന്‍ വെടിയേറ്റ് ചികില്‍സയിലായപ്പോള്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് എം.വി. ഗോവിന്ദനായിരുന്നു.
മൊറാഴയിലെ കെ. കുഞ്ഞമ്പുവിന്റേയും മീത്തിലെ വീട്ടില്‍ മാധവിയുടേയും ആറു മക്കളില്‍ രണ്ടാമന്‍. തളിപ്പറമ്പ് നഗരസഭാ ചെയര്‍പഴ്‌സനായിരുന്ന പി.കെ. ശ്യാമളയാണ് ഭാര്യ. ശ്യാംജിത്ത്, കുട്ടന്‍ എന്നിവര്‍ മക്കള്‍.
'മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ പോരായ്മ പാര്‍ട്ടി തന്നെയാണ് ചര്‍ച്ച ചെയ്യേണ്ടത്. അത് ഞങ്ങള്‍ ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ മൊത്തം പ്രവര്‍ത്തനങ്ങളാണ് ഇത്തവണ ചര്‍ച്ച ചെയ്തത്. മന്ത്രിമാര്‍ കുറച്ചുകൂടി സജീവമാകണം. സംസ്ഥാനത്തുടനീളം സജീവമാകണം. അത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്' രണ്ടാഴ്ച മുമ്പ് നടന്ന സിപിഎം നേതൃ യോഗങ്ങള്‍ക്ക് ശേഷം കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്.
ഒന്നാം പിണറായി സര്‍ക്കാരിനെ മുന്‍നിര്‍ത്തിയാണ്, തുടര്‍ഭരണത്തെയും ജനങ്ങള്‍ അളക്കുന്നത്. അതനുസരിച്ച് ഈ സര്‍ക്കാര്‍ ഏറെ പിന്നിലാണെന്ന് മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ ശേഷം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായെന്ന റിപ്പോര്‍ട്ടുകളെ സ്ഥിരീകരിച്ചുകൊണ്ടായിരുന്നു കോടിയേരിയുടെ പ്രതികരണം.
പ്രവര്‍ത്തന ശൈലി മാറ്റണമെന്ന് ചില മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം തുറന്ന് പറയുകയുണ്ടായി. പുനഃസംഘടന ഇപ്പോള്‍ ഉണ്ടാകില്ലെന്ന് അന്ന് കോടിയേരി പറഞ്ഞുവെങ്കിലും ഭാവിയില്‍ അതിനുള്ള സാധ്യതകള്‍ അദ്ദേഹം തള്ളി കളഞ്ഞിരുന്നില്ല. അത്തരത്തില്‍ പ്രവര്‍ത്തനത്തില്‍ പിന്നോട്ട് പോയ മന്ത്രിമാരെ സിപിഎം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിച്ഛായ നന്നാക്കുക എന്ന ലക്ഷ്യത്തില്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ ജനകീയ മുഖമായിരുന്ന കെ.കെ.ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും ആലോചനയുണ്ട്.
https://www.facebook.com/Malayalivartha
























