പാർശ്വവത്കരിക്കപ്പെട്ടവർക്കും സാധുക്കൾക്കും അറിവിനും അന്നത്തിനും അധികാരത്തിനും വേണ്ടി ഉജ്ജ്വലമായി പോരാടിയ വിപ്ലവകാരി; ഭക്ഷണത്തിന് വേണ്ടി മാത്രം തൊഴിൽ ചെയ്യാൻ വിധിക്കപ്പെട്ടിരുന്ന ഒരു ജനതയെക്കൊണ്ട് വിദ്യാഭ്യാസമാണ് സാമൂഹിക പുരോഗതിയിലേക്കുള്ള മാർഗമെന്ന് ചിന്തിപ്പിച്ച മഹാത്മാ അയ്യങ്കാളി; ശ്രദ്ധേയമായ കുറിപ്പ്

അയ്യൻകാളി ദിനത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; "എന്റെ കുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ ഈ കണ്ണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കരുപ്പിക്കും" എന്ന് ധീരതയോടെ പറയാൻ നമുക്കൊരു അയ്യൻകാളി ഉണ്ടായിരുന്നു. പാർശ്വവത്കരിക്കപ്പെട്ടവർക്കും സാധുക്കൾക്കും അറിവിനും അന്നത്തിനും അധികാരത്തിനും വേണ്ടി ഉജ്ജ്വലമായി പോരാടിയ വിപ്ലവകാരി.
ഭക്ഷണത്തിന് വേണ്ടി മാത്രം തൊഴിൽ ചെയ്യാൻ വിധിക്കപ്പെട്ടിരുന്ന ഒരു ജനതയെക്കൊണ്ട് വിദ്യാഭ്യാസമാണ് സാമൂഹിക പുരോഗതിയിലേക്കുള്ള മാർഗമെന്ന് ചിന്തിപ്പിച്ച മഹാത്മാ അയ്യങ്കാളി. അതിനായി ഒരു ഫ്യൂഡൽ വ്യവസ്ഥയോട് അദ്ദേഹം നടത്തിയ സന്ധിയില്ലാ സമരം ഇന്നും പ്രചോദനമാണ്. ആ ചരിത്രത്തിന്റെ പിന്മുറക്കാരാണ് നമ്മൾ. നവോഥാനത്തിന്റെ വഴികളിലെ സുവർണഗാഥയാണ് അയ്യങ്കാളി. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ, ആ മഹാത്മാവിന് മുന്നിൽ പ്രണാമം.
https://www.facebook.com/Malayalivartha
























