25 കാരനുമായുള്ള ഭാര്യയുടെ അവിഹിതം കണ്ടെത്തിയതോടെ, പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേന യുവാവിനെ ഹോട്ടലിലേയ്ക്ക് വിളിച്ച് വരുത്തി: ഭാര്യയെ തന്ത്രപൂർവം ഹോട്ടലിൽ നിന്ന് മാറ്റി കാറിലിരുത്തിയ ശേഷം തുണിയിൽ പൊതിഞ്ഞ് കയ്യിൽ കരുതിയിരുന്ന വീൽ സ്പാനർ കൊണ്ട് അജയെ തലക്കടിച്ച് വീഴ്ത്തി: മരണം ഉറപ്പാക്കും വരെ മർദ്ദനവും

എറണാകുളം നെട്ടൂരിൽ ഭാര്യയെ കാണാനെത്തിയ യുവാവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട ഇരുപത്തഞ്ചുകാരന് യുവതിയുമായി അടുപ്പമുണ്ടായിരുന്നെന്ന് പോലീസ്. പാലക്കാട് പിരായിരി സ്വദേശി അജയ് കുമാറാണ് (25) മരിച്ചത്. ഇന്നലെ അർധ രാത്രിയാണ് പ്രദേശത്തെ നടുക്കിയ കൊലപാതകം.
സംഭവത്തിൽ പാലക്കാട് പുതുശ്ശേരി സ്വദേശിയായ പ്രതി സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചായിരുന്നു അജയിനെ സുരേഷ് കൊലപ്പെടുത്തിയത്. സുരേഷിന്‍റെ ഭാര്യയോട് അജയ്ക്കുണ്ടായിരുന്ന അടുപ്പമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മരണം ഉറപ്പാക്കുന്നത് വരെ അജയെ സുരേഷ് മർദ്ദിക്കുന്നത് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
രാത്രി ഒരു മണിയോടെയായിരുന്നു ക്രൂര കൊലപാതകമുണ്ടായത്. പ്രതി സുരേഷിന്‍റെ ഭാര്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയാണ് ജോലി ചെയ്യുന്നത്. കൊല്ലപ്പെട്ട അജയിന് ഈ യുവതിയുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതിനെ എതിർത്തിരുന്ന സുരേഷ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി നെട്ടൂരിനെ ഹോട്ടലിൽ മുറിയെടുത്തു. ഭാര്യയെ ഇവിടേക്ക് കൊണ്ടുവന്ന ശേഷം പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാനെന്ന വ്യാജേന അജയിനെ പാലക്കാട് നിന്ന് വിളിച്ചു വരുത്തി.
അജയ് ഹോട്ടലിൽ എത്തുന്ന സമയം ഭാര്യയെ തന്ത്രപൂർവം ഹോട്ടലിൽ നിന്ന് മാറ്റി കാറിലിരുത്തി. തുടർന്ന് മുറിയിലെത്തിയ അജയെ പ്രതി സുരേഷ് തുണിയിൽ പൊതിഞ്ഞ് കയ്യിൽ കരുതിയിരുന്ന കാറിന്റെ ചക്രം അഴിക്കുന്ന വീൽ സ്പാനർ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.
രക്ഷപ്പെടാനായി അജയ് പുറത്തേക്ക് ഓടിയെങ്കിലും മാർക്കറ്റ് റോഡിൽ വീണ് മരിക്കുകയായിരുന്നു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അജയ് കുമാർ. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പ്രതി സുരേഷിനെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha
























