സിപിഎം ഓഫീസ് നേരെയുണ്ടായ കല്ലേറില്‍ ബിജെപിക്ക് പങ്കില്ല; സിപിഎം പ്രതികളെ പ്രഖ്യാപിക്കുന്നു, പോലീസ് അവരെ പിടികൂടുന്നു എന്ന് വി. മുരളീധരന്‍

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ കല്ലേറിനു പിന്നില്‍ ബിജെപിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരനും. പ്രതികളെ സിപിഎം പ്രഖ്യാപിക്കുന്നു. അതനുസരിച്ച് പോലീസ് പ്രതികളെ പിടികൂടുകയാണെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
എകെജി സെന്ററിന് നേരയുണ്ടായ ആക്രമണം ആവിയായി പോയോ. കല്ലേറിന് പിന്നില്‍ സിപിഎമ്മുകാര്‍ തന്നെയാണ്. പോലീസിന് നിഷ്പക്ഷ അന്വേഷണം നടത്താനാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ കല്ലേറുകള്‍ക്ക് പിന്നില്‍ സിപിഎം ആണെന്ന് ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും നേരത്തെ പ്രതികരിച്ചിരുന്നു. കസ്റ്റഡിയില്‍ ഉള്ള എബിവിപി പ്രവര്‍ത്തകര്‍ നിരപരാധികളാണ്. ഇവര്‍ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.
സിപിഎം ജില്ലാ കമ്മറ്റി ഓഫീസിനു നേരെയുണ്ടായ കല്ലേറുകള്‍ക്ക് പിന്നില്‍ സിപിഎം തന്നെയെന്ന് ബിജെപി. കസ്റ്റഡിയിലുള്ള എബിവിപി പ്രവര്‍ത്തകര്‍ നിരപരാധികളാണ്. ഇവര്‍ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തിലായിരുന്നെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്
ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തിലായിരുന്ന എബിവിപി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞത് എങ്കില്‍ മറുപടി പറയേണ്ടത് പോലീസാണ്. ബിജെപി പ്രവര്‍ത്തകരെയും കാര്യാലയങ്ങളെയും സംരക്ഷിക്കും. അക്രമം അഴിച്ചുവിട്ടാല്‍ നോക്കി നില്‍ക്കില്ല. മാസങ്ങള്‍ പിന്നിട്ടിട്ടിട്ടും എന്തുകൊണ്ടാണ് എകെജി സെന്റര്‍ ആക്രമണകേസിലെ പ്രതികളെ പിടികൂടാത്തത് എന്നും ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ചോദിച്ചു.
https://www.facebook.com/Malayalivartha
























