പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരിയ ഇടത് ഭരണം; മുഖ്യന് രൂക്ഷവിമർശനം , കെഎസ്ആർടിസിയുടെ നഷ്ടം ഈടാക്കേണ്ടത് സർക്കാരിൽ നിന്നും മാനേജ്മെന്റിൽ നിന്നും

സംസ്ഥാനത്ത് തൊഴിലാളികൾക്ക് ദുരിതം വിതച്ച് സർക്കാർ. പണിമുടക്കിയതിലൂടെ കെഎസ്ആർടിസിക്കുണ്ടായ നഷ്ടം തൊഴിലാളികളിൽ നിന്നും തിരിച്ചുപിടിക്കാൻ ഉത്തരവിട്ടിട്ടിരിക്കുകയാണ് ഇടതുപക്ഷം ഭരിക്കുന്ന സർക്കാർ നിയോഗിച്ച മാനേജ്മെന്റ്.
അതേസമയം തൊഴിലാളി സമരങ്ങളിലൂടെയും മിന്നൽ പണിമുടക്കിലൂടെയും എല്ലാം തന്നെ വളർന്നു വന്നതാണ് കേരളത്തിലെ ഇടതുപക്ഷം. പക്ഷേ അതേ സർക്കാർ ഭരിക്കുന്ന സമയത്താണ് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പ്രതിഷേധിച്ച തൊഴിലാളികളിൽ നിന്നും നഷ്ടം സംഭവിച്ച തുക ഈടാക്കാനുള്ള നടപടി ഉണ്ടായിരിക്കുന്നത്.
മാത്രമല്ല സർവ്വീസ് പുനക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്കരിച്ച് സർവ്വീസ് മുടക്കിയത് കാരണം കോർപ്പറേഷന് സംഭവിച്ച 9,49,510 രൂപ 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും അഞ്ച് തുല്യ ഗഡുക്കളായി പിടിക്കുമെന്നാണ് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഉത്തരവിറക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























