പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ലോകോത്തര പരിചരണം ഉറപ്പാക്കാനുള്ള യജ്ഞത്തിലാണ് നരേന്ദ്രമോദി സർക്കാർ; ഏതൊരു സാധാരണക്കാരനും താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് കേന്ദ്രനയം; പാവപ്പെട്ടവർക്ക് അത്താണിയായി നിലകൊണ്ട് ആരോഗ്യ സേവനരംഗത്ത് എഴുപത് വർഷം പൂർത്തിയാക്കുന്ന മെഡിക്കൽ കോളജിന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം മെഡിക്കൽ കോളേജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തത് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ ആയിരുന്നു. അദ്ദേഹം ചില കാര്യങ്ങൾ ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട് പറഞ്ഞിരിക്കുകയാണ്.
ഏതൊരു സാധാരണക്കാരനും താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് കേന്ദ്രനയമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. പാവപ്പെട്ടവർക്ക് അത്താണിയായി നിലകൊണ്ട് ആരോഗ്യ സേവനരംഗത്ത് എഴുപത് വർഷം പൂർത്തിയാക്കുന്ന കോളജിന്‍റെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ലോകോത്തര പരിചരണം ഉറപ്പാക്കാനുള്ള യജ്ഞത്തിലാണ് നരേന്ദ്രമോദി സർക്കാർ എന്നും മധ്യവര്‍ഗത്തിന്റെയും പാവപ്പെട്ടവരുടെയും മനസ്സില്‍ ചികിത്സയുടെ കാര്യത്തില്‍ ഉള്ള ആശങ്കകളെ അപ്പാടെ നീക്കാനായത് കേന്ദ്രസർക്കാരിന്‍റെ വലിയ വിജയമെന്നും മന്ത്രി പറഞ്ഞു.
ആവശ്യത്തിന് ആരോഗ്യ പരിപാലന ജീവനക്കാരെ നിയോഗിക്കാനും ദരിദ്ര, ദുര്‍ബല വിഭാഗങ്ങളിലെ കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുമായത് മോദി സർക്കാരിന്‍റെ എട്ടുവർഷത്തെ ഭരണകാലയളവിലെ നേട്ടമെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു. മഹാമാരിക്കാലത്തടക്കം നിസ്വാർത്ഥ സേവനം കൊണ്ട് മാതൃകയായ ആരോഗ്യപ്രവർത്തകരുടെ ഇടപെടലുകളെ പ്രശംസിച്ച മന്ത്രി സംവിധാനത്തിന്‍റെ വീഴ്ചകളിൽ ഡോക്ടർമാത്രം പഴി കേൾക്കേണ്ടി വരുന്ന സാഹചര്യം ദൌർഭാഗ്യകരമെന്നും പ്രതികരിച്ചു.
കേരളത്തിലെ ആരോഗ്യമേഖലയുടെ ഉന്നത നിലവാരം ഇന്നോ ഇന്നലെയോ ആരെങ്കിലും മാജിക് കാട്ടി മെച്ചപ്പെടുത്തിയതല്ലെന്നും ദശകങ്ങളായി തുടരുന്ന ശ്രമങ്ങളുടെ നേട്ടമെന്നും വി.മുരളീധരൻ പറഞ്ഞു. ദേശീയ ആരോഗ്യനയം പൂർണമായി നടപ്പാക്കുന്നതോടെ സമഗ്രമായ പ്രാഥമിക ആരോഗ്യരക്ഷ നല്‍കുന്ന കാര്യത്തില്‍ രാജ്യം ഏറെ മുന്നില്‍പ്പോകുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























