ശക്തമായ മഴ: കണ്ണൂരിന് പിന്നാലെ വയനാട്ടിലും മലവെള്ളപ്പാച്ചിൽ; ജനങ്ങൾ ദുരിതത്തിൽ; ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയിൽ വൻ നാശനഷ്ടം. കണ്ണൂരിന് പിന്നാലെ വയനാട്ടിലും മലവെള്ളപ്പാച്ചിൽ. മഴയെ തുടർന്ന് അമ്പുകുത്തി മലയ്ക്ക് സമീപം മലവയലിൽ തോട് കരകവിഞ്ഞതോടെ വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകി. ഇതോടെ ചില വീടുകളിൽ വെള്ളം കയറി.
അതേസമയം കണ്ണൂരിലെ മലയോര മേഖലയായ കണിച്ചാർ പഞ്ചായത്തിൽ ഏലപ്പീടികയ്ക്ക് സമീപത്തെ വനത്തിൽ ഉരുൾപൊട്ടുകയും, ഇതേതുടർന്ന് ഇരുപത്തി ഏഴാം മൈൽ, പൂളക്കുറ്റി, ഭാഗങ്ങളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. എന്നാൽ വെള്ളം കുത്തിയറിങ്ങിയതോടെ ഒറ്റപ്പെട്ട താഴെ വെള്ളറ കോളനിയിലെ കുടുംബങ്ങളെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തുകയായിരുന്നു.
മഴ തുടരുന്ന സാഹചര്യത്തിലും, കാഞ്ഞിരപ്പുഴയിൽ വെള്ളം ക്രമാതീതമായി കൂടുന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അറിയിപ്പുണ്ട്. മാത്രമല്ല കണിച്ചാർ കേളകം പഞ്ചായത്തുകളിൽ വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























