കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട: ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി; മലപ്പുറം സ്വദേശി അറസ്റ്റിൽ

കോഴിക്കോട് കരിപ്പൂരിലെ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. ഒരു കോടിയോളം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. അനധികൃതമായി കടത്തിയ സ്വർണം കസ്റ്റംസ് പരിശോധനയിലാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ ഒരാളെ പിടികൂടി. ദുബായിൽ നിന്നും വന്ന കൊളത്തൂർ സ്വദേശി മുഹമ്മദ് യാസിറാണ് കസ്റ്റംസിന്റെ പിടിയിലായത്. അതേസമയം അടിവസ്ത്രത്തിനുള്ളിലും ഷൂവിന് അടിയിലുമായി ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം കടത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തതായി കസ്റ്റംസ് അറിയിച്ചു.
മാത്രമല്ല സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് കഴിഞ്ഞ ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും നാലു പേരെ പിടികൂടിയിരുന്നു. എന്നാൽ സ്വർണ്ണ മിശ്രിതം വസ്ത്രങ്ങൾക്കുള്ളിൽ തേച്ചുപിടിപ്പിച്ച് കൊണ്ടുവന്ന നാല് യാത്രക്കാരാണ് കരിപ്പൂരിൽ കസ്റ്റംസിന്റെ പിടിയിലായത്.
https://www.facebook.com/Malayalivartha
























