അവാർഡുകൾക്ക് ഒട്ടും തന്നെ വിലയില്ലാത്ത കാലമാണ്; മാത്രവുമല്ല അവാർഡ് ലഭിക്കുന്നവർ പലപ്പോഴും പരിഹാസ കഥാപാത്രമായി മാറുന്ന കാലം; അതിലെ കാരണങ്ങളെ തള്ളിപ്പറയാൻ കഴിയില്ല; ഈ കഥയൊന്നു കേൾക്കൂ; നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു

അവാർഡുകൾക്ക് ഒട്ടും തന്നെ വിലയില്ലാത്ത കാലമാണ്. മാത്രവുമല്ല അവാർഡ് ലഭിക്കുന്നവർ പലപ്പോഴും പരിഹാസ കഥാപാത്രമായി മാറുന്ന കാലം. അതിലെ കാരണങ്ങളെ തള്ളിപ്പറയാൻ കഴിയില്ല. ഈ കഥയൊന്നു കേൾക്കൂ.നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
അവാർഡുകളുടെ പെരുമഴക്കാലത്ത്"!
അവാർഡുകൾക്ക് ഒട്ടുംതന്നെ വിലയില്ലാത്ത കാലമാണ്. മാത്രവുമല്ല അവാർഡ് ലഭിക്കുന്നവർ പലപ്പോഴും പരിഹാസ കഥാപാത്രമായി മാറുന്ന കാലം. അതിലെ കാരണങ്ങളെ തള്ളിപ്പറയാൻ കഴിയില്ല. ഈ കഥയൊന്നു കേൾക്കൂ. ഏതാനും ആഴ്ചകൾക്കു മുമ്പ് സുപ്രസിദ്ധമായ ഒരു നാഷണൽ ഏജൻസിയുടെ ഫോൺ കോൾ. ഡോക്ടറെ ഔട്ട് സ്റ്റാൻഡിങ് കോൺട്രിബ്യൂഷൻ അവാർഡിന് തിരഞ്ഞെടുത്തിരിക്കുന്നു.
ഇന്ന ദിവസങ്ങളിൽ മുംബൈയിൽ എത്തണം. ദേശീയ സെലിബ്രിറ്റിയുടെ കയ്യിൽ നിന്നും അവാർഡ് വാങ്ങാം. ഫോൺകോൾ അല്പം വലിച്ചു നീട്ടി സംഭവം എന്താണെന്ന് അന്വേഷിച്ചു. അന്താരാഷ്ട്ര പ്രസിദ്ധമായ കമ്പനിയുടെ പേരിലുള്ള അവാർഡ്. അവാർഡിൻറെ ചില ഇൻസിഡന്റൽ എക്സ്പെൻസ് ആയി 2 ലക്ഷം രൂപ നൽകണമെന്ന്. ആ പണിക്കില്ലെന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞു. 5 മിനിറ്റ് കഴിഞ്ഞ് വീണ്ടും ഫോൺ. മറ്റാരെയെങ്കിലും സംഘടിപ്പിച്ച് തരാമോ എന്ന് വീണ്ടും ചോദ്യം.
കോൾ ഞാൻ ബ്ലോക്ക് ലിസ്റ്റിൽ പെടുത്തി. ഇതുപോലെ നിരവധി കോളുകൾ പലർക്കും കിട്ടിയിട്ടുണ്ടാകണം. ആരെങ്കിലും അവാർഡ് പ്രഖ്യാപിച്ചാൽ നൂറുവട്ടം ആലോചിക്കുമെന്ന് അന്ന് മനസ്സിൽ കുറിച്ചു. ഇത് പഠിച്ച കോളേജിന്റെ അംഗീകാരം. മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിയുമ്പോൾ കിട്ടുന്ന വല്ലാത്ത ഒരു ഫീലുണ്ട് . അത് അനുഭവിച്ചവർക്കെ അതറിയൂ. എന്നെ ഞാനാക്കിയ എൻറെ സ്വന്തം കോളേജ്. സന്തോഷത്തോടെ അഭിമാനത്തോടെ സ്വീകരിക്കുന്നു.
കൂടെ അവാർഡ് ലഭിച്ച ഡോ എ മാർത്താണ്ഡപിള്ള, ഡോ കാശി വിശ്വേശ്വരൻ, ഡോ ജമീല ബാലൻ, ഡോ ശ്രീധർ, ഡോ എസ് സന്തോഷ് ബാബു ഐഎഎസ്, ഡോ ശർമിള മേരി ജോസഫ് ഐഎഎസ്, ഡോ മോഹൻ കുന്നുമ്മൽ, ഡോ സി ജെ ജോൺ, ഡോ എസ് എസ് ലാൽ, ഡോ ഹരി പി എൻ, ഡോ നിഖിൽ ഹാരുൺ തുടങ്ങിയ നിരവധി പേർക്കും മുൻ കൊല്ലങ്ങളിൽ അവാർഡ് ലഭിച്ചവർക്കും സന്തോഷപൂർവ്വം അഭിമാനപൂർവ്വം അഭിനന്ദനങ്ങൾ!
എന്നെ ഞാനാക്കിയ എൻറെ കോളേജിന് കാലം സാക്ഷി ചരിത്രം സാക്ഷി വീണ്ടും വീണ്ടും ചരിത്രം സാക്ഷി. ( തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെടെ കേരളത്തിന്റെ ചികിത്സാ ചരിത്രം എഴുതുന്നുണ്ട് ,കൃത്യമായി അണുകിട വ്യത്യാസമില്ലാതെ, കലർപ്പില്ലാതെ. "ചരിത്രം അതാണല്ലോ എല്ലാം"!) നന്ദി, മെഡിക്കൽ കോളേജിനും പിന്നെ അധ്യാപകർക്കും.
https://www.facebook.com/Malayalivartha
























