ഡെന്‍സി കൊലപാതകം ചുരുൾ അഴിയുന്നു...അബുദാബിയില്‍ ഡെന്‍സിയെയും ഹാരിസിനെയും കൊലപ്പെടുത്തി എന്നായിരുന്നു കൂട്ടുപ്രതികളുടെ മൊഴി

വ്യാഴാഴ്ച്ച ഡെന്‍സിയുടെ മൃതേദഹം പരിശോധനയ്ക്കായി കല്ലറയില്‍ നിന്നു പുറത്തെടുത്തത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച ശേഷം സെമിലത്തേരിയില്‍ കൊണ്ടു വന്നു സംസ്‌കരിച്ചു. 2020 മാര്‍ച്ച് അഞ്ചിനാണ് ഡെന്‍സി അബുദാബിയില്‍ കൊല്ലപ്പെട്ടത്. കോഴിക്കോട് സ്വദേശി ഹാരിസിനെയും ഡെന്‍സിയെയും ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഷാബാഷരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ നിര്‍ദേശ പ്രകാരം അബുദാബിയില്‍ ഡെന്‍സിയെയും ഹാരിസിനെയും കൊലപ്പെടുത്തി എന്നായിരുന്നു കൂട്ടുപ്രതികളുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ റീപോസ്റ്റ്്‌മോര്‍ട്ടം നടത്തി.
2019 ഡിസംബറിലാണ് ഡെന്‍സി ജോലി തേടി വിസിറ്റിങ് വിസയില്‍ വിദേശത്തേക്ക് പോയത്. ഹാരിസിന്റെ സ്ഥാപനത്തില്‍ മാനേജരായി ജോലി ശരിയായെന്നും മാര്‍ച്ച് 20-ന് നാട്ടിലെത്തുമെന്നും അറിയി്ചിരുന്നു. എന്നാല്‍ മാര്‍ച്ച്‌് 5നു ഡെന്‍സി മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























