അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു....പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക മുഖവുമായ മന്ത്രി എം.വി. ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി, സഭാ സമ്മേളനം കഴിഞ്ഞ് ഗോവിന്ദന്‍ മന്ത്രി സ്ഥാനമൊഴിയും, മന്ത്രി സഭാ പുന:സംഘടനയും അനിവാര്യം, കോടിയേരി ഇന്ന് ചികിത്സയ്ക്കായി ചെന്നൈയിലേക്ക്

അനാരോഗ്യത്തെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനം കോടിയേരി ഒഴിഞ്ഞു....പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക മുഖവുമായ മന്ത്രി എം.വി. ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി, സഭാ സമ്മേളനം കഴിഞ്ഞ് ഗോവിന്ദന്‍ മന്ത്രി സ്ഥാനമൊഴിയും, മന്ത്രി സഭാ പുന:സംഘടനയും അനിവാര്യം, കോടിയേരി ഇന്ന് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് .
മന്ത്രിയായിരിക്കെ സംഘടനാ ചുമതലയിലേക്ക് അദ്ദേഹം മാറുന്നതിനാല്‍, രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടനയും അനിവാര്യമായി തീര്‍ന്നു. അടുത്തയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. കാര്യമായ അഴിച്ചുപണിയില്ലെന്നാണ് സൂചനകള്‍ .
തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയാണ് 69 കാരനായ എം.വി. ഗോവിന്ദന്‍. തളിപ്പറമ്പില്‍ നിന്നാണ് നിയമസഭാംഗമായത്. അവിടെ നിന്ന് 1996ലും 2001ലും എം.എല്‍.എയായിരുന്നു.
2002ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും 2006ല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗവും 2018ല്‍ കേന്ദ്രകമ്മിറ്റിയംഗവുമായി. ഇന്നലെ കോടിയേരിയുടെ അഭാവത്തില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര സംസ്ഥാനകമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഗോവിന്ദനെ നിര്‍ദ്ദേശിച്ചത്. എല്ലാവരും അനുകൂലിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ. ബേബി, എ. വിജയരാഘവന്‍ എന്നിവരും പങ്കെടുത്തു.
സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തില്‍ എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തുവെന്ന ഒറ്റ വരി വാര്‍ത്താക്കുറിപ്പ് സി.പി.എം പുറത്തിറക്കി .തിരക്കിട്ട കൂടിയാലോചന രാവിലെ അവൈലബിള്‍ പി.ബിയോഗം ചേര്‍ന്നു. കഴിഞ്ഞ തവണ കോടിയേരിക്ക് അവധി നല്‍കിയപ്പോള്‍ എ. വിജയരാഘവന് താല്‍ക്കാലിക ചുമതല നല്‍കിയതു പോലുള്ള ക്രമീകരണം മതിയോ, പുതിയ സെക്രട്ടറി വേണോ എന്നായിരുന്നു കൂടിയാലോചന.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യമാണെന്നും അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ സ്ഥിരം ചുമതലക്കാരന്‍ വേണമെന്നും കേന്ദ്രനേതാക്കള്‍ വ്യക്തമാക്കി . തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍രുകയായിരുന്നു. സംസ്ഥാന കമ്മിറ്റി ചേരുന്നതിന് തൊട്ടുമുമ്പ് യെച്ചൂരിയും പിണറായിയും ബേബിയും തൊട്ടടുത്ത ഫ്‌ളാറ്റില്‍ കഴിയുന്ന കോടിയേരിയെ പോയിക്കണ്ടു.
ഒഴിയാനുള്ള ആഗ്രഹം കോടിയേരി ആവര്‍ത്തിച്ചതോടെ, വിഷയം സംസ്ഥാന കമ്മിറ്റിയുടെ മുന്നിലെത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍ എന്നിവരെ മറി കടന്നാണ് ഗോവിന്ദനെ നിയോഗിച്ചത്. 75 എന്ന പ്രായപരിധി കര്‍ശനമാക്കിയതിനാല്‍ ബാലനും ജയരാജനും അടുത്ത പാര്‍ട്ടി സമ്മേളനത്തോടെ മാറേണ്ടിവരും. 69 കാരനായ ഗോവിന്ദന് രണ്ട് സമ്മേളനം വരെ തുടരാനാവും.
കണ്ണൂരില്‍ നിന്നു സെക്രട്ടറിമാരായ സി.എച്ച്. കണാരന്‍, ചടയന്‍ ഗോവിന്ദന്‍ എന്നിവരുടെ കര്‍ക്കശ സമീപനങ്ങളും വ്യതിയാനങ്ങളില്ലാത്ത നിലപാടുകളുമാണ് ഗോവിന്ദന്റെ കരുത്ത്. മന്ത്രിസഭാ പുനഃസംഘടനയ്ക്കും അവസരമൊരുങ്ങും.
അതേസമയം വിദഗ്ദ്ധ ചികിത്സയ്ക്കായി കോടിയേരിയെ ഇന്ന് എയര്‍ ആംബുലന്‍സില്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് പോകും.
അതേസമയം എം വി ഗോവിന്ദന്‍ പിന്‍ഗാമിയാകട്ടെ എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ നിര്‍്‌ദ്ദേശം. സെക്രട്ടറിയേറ്റ് യോഗത്തില്‍ നേതൃത്വം ഇക്കാര്യം വ്യക്തമാക്കി, ശനിയാഴ്ച രാത്രി അവെയ്‌ലബിള്‍ പിബി യോഗത്തില്‍ ഉയര്‍ന്ന പേരും ഇതായിരുന്നു.
"
https://www.facebook.com/Malayalivartha
























