ടീമുകള്‍ അവസാനവട്ട പരിശീലനത്തില്‍... നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മല്‍സരത്തിന് ഉപയോഗിക്കുന്ന തുഴയെ ചൊല്ലി വിവാദം, പന കൊണ്ട് നിര്‍മിച്ച തുഴ മാത്രമേ അനുവദിക്കുവെന്നാണ് പുതിയ നിര്‍ദേശം, ഹൈക്കോടതിയെ സമീപിച്ച് ഇരുടീമുകള്‍

ടീമുകള്‍ അവസാനവട്ട പരിശീലനത്തില്‍... നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മല്‍സരത്തിന് ഉപയോഗിക്കുന്ന തുഴയെ ചൊല്ലി വിവാദം, പന കൊണ്ട് നിര്‍മിച്ച തുഴ മാത്രമേ അനുവദിക്കുവെന്നാണ് പുതിയ നിര്‍ദേശം, ഹൈക്കോടതിയെ സമീപിച്ച് ഇരുടീമുകള്‍.
ഭാരം കുറഞ്ഞ തടികൊണ്ടുള്ള തുഴകള്‍ ഒഴിവാക്കണമെന്ന സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടറുടെ ഉത്തരവാണ് തര്‍ക്കത്തിന് വഴിയെരുക്കിയിരിക്കുന്നത്. പന കൊണ്ട് നിര്‍മിച്ച തുഴ മാത്രമേ അനുവദിക്കു എന്നാണ് പുതിയ നിര്‍ദേശമുള്ളത്. എന്നാല്‍ ഇത്രയും നാള്‍ തടി കൊണ്ടുള്ള തുഴ ഉപയോഗിച്ച് പരിശീലനം നടത്തിയവര്‍ പുതിയ തീരുമാനം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല .
രണ്ടു ടീമുകള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് ടീം തുഴയുന്ന ചന്പക്കുളം ചുണ്ടനും സെന്റ് ജോണ്‍സ് തെക്കേക്കര ക്ലബ്ലിന്റെ വെള്ളക്കുളങ്ങര ചുണ്ടനുമാണ് കോടതിയിലെത്തിയത്. നെഹ്റു ട്രോഫി ഗൈഡ് ലൈന്‍ പ്രകാരമാണ് പന കൊണ്ടുള്ള തുഴ നിര്‍ബന്ധമാക്കിയതെന്നാണ് കമ്മിറ്റി വിശദീകരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ക്ലബ്ബുകളുടെ യോഗത്തിലും ഇതേ ചൊല്ലി തര്‍ക്കം ഉയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യാതിഥയായി സര്‍ക്കാര്‍ ക്ഷണിച്ചതിനെതിരെ വിവാദം കത്തി നില്‍ക്കുന്നതിനിടെയാണ് തുഴ വിവാദം.
"
https://www.facebook.com/Malayalivartha
























