ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം പുനഃക്രമീകരിക്കുന്നത് ആരോഗ്യ വകുപ്പിന്റെ പരിഗണനയില്‍....ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പഞ്ചിങ് ഏര്‍പ്പെടുത്താനും തീരുമാനം

ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം പുനഃക്രമീകരിക്കുന്നത് ആരോഗ്യ വകുപ്പിന്റെ പരിഗണനയില്‍. താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയമാണ് പുനക്രമീകരിക്കാന്‍ പരിഗണനയിലുള്ളത്.
ഇക്കാര്യം പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും ആരോഗ്യ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പഞ്ചിങ് ഏര്‍പ്പെടുത്താനും തീരുമാനമായി. ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച് 2013ല്‍ ആരോഗ്യ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
പിഎച്ച്സി മുതല്‍ സിഎച്ച്സി വരെ ഡോക്ടര്‍മാര്‍ക്കു 9 മുതല്‍ 3 വരെ ഡ്യൂട്ടി എന്നതുള്‍പ്പെടെയായിരുന്നു നിര്‍ദേശമെങ്കിലും നടപ്പായില്ല.
താലൂക്ക് ആസ്ഥാനം, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 8 മുതല്‍ 1 മണി വരെയായി ഒപി നിശ്ചയിച്ചിരുന്നു.
ഈ രീതി എല്ലാ ആശുപത്രികളിലും നടപ്പാക്കാനും ഡോക്ടര്‍മാര്‍ 8ന് തന്നെ എത്തുന്നുവെന്ന് ഉറപ്പു വരുത്താനുമാണ് ആരോഗ്യ വകുപ്പ് ഈ സര്‍ക്കുലര്‍ അടിസ്ഥാനമാക്കിയുള്ള പരിഷ്‌കാരം കൊണ്ട് ഉദ്ദേശിക്കുന്നത്. അന്നത്തേതിന്റെ മൂന്നിരട്ടി രോഗികളെങ്കിലും ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളുടെ ഒപിയില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്ിലുള്ളത്.
ഏഴും അതില്‍ കൂടുതലും ഡോക്ടര്‍മാരുള്ള ആശുപത്രികളില്‍ രാത്രി ഡ്യൂട്ടിക്കും ഡോക്ടര്‍മാര്‍ ഉണ്ടാകണം. ആശുപത്രി സൂപ്രണ്ട് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ആശുപത്രിയില്‍ ഉണ്ടാകണമെന്നുമാണ് വ്യവസ്ഥയിലുള്ളത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും ആരോഗ്യ ഡയറക്ടറും ഒരുമിച്ചും വെവ്വേറെയും നടത്തിയ പരിശോധനയിലാണ് ഒപിയില്‍ രോഗികള്‍ മണിക്കൂറുകള്‍ കാത്തു നിന്നാലും ഡോക്ടര്‍മാര്‍ സമയത്ത് എത്തുന്നില്ലെന്നും ചില ആശുപത്രികളില്‍ ഒരു ഡോക്ടര്‍ ഒറ്റയ്ക്ക് ഒപിയില്‍ മുഴുവന്‍ രോഗികളെയും നോക്കേണ്ടിവരുന്ന അവസ്ഥയുണ്ടെന്നും മനസ്സിലാക്കിയത്. ഇതേതുടര്‍ന്ന് എല്ലാ ഡിഎംഒമാരും വകുപ്പ് വിജിലന്‍സും പ്രധാന ആശുപത്രികളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha
























