അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് തെറിപ്പിച്ചു: തലയ്ക്ക് ഗുരുതര പരിക്കേറ്റ വഴിയാത്രക്കാരന് ദാരുണാന്ത്യം

ബൈക്കിടിച്ചതിനെ തുടർന്ന് വഴിയാത്രക്കാരൻ മരിച്ചു. ബൈക്ക് അമിത വേഗതയിലെത്തിയതോടെയാണ് വഴിയാത്രക്കാരൻ മരിച്ചത്. അപകടത്തിൽ പെരുമാതുറ കൊട്ടാരംതുരുത്ത് ഷബാന മൻസിലിൽ പരേതനായ ഫസിലുദീന്റെ മകൻ ആസാദ് (67) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ കൊട്ടാരം തുരുത്ത് മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ റോഡിലാണ് അപകടം നടന്നത്. ഇയാൾ പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോകവേ അമിത വേഗതയിലെത്തിയ ബൈക്ക് ആസാദിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഷബിൻ എന്ന യുവാവ് ഓടിച്ച ബൈക്കാണ് തട്ടിയത്.
തുടർന്ന് ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ ആസാദിനെ നാട്ടുകാർ ആദ്യം ചിറയിൻകീഴ് താലുക്ക് ആശുപത്രിയിലും പിന്നാലെ, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പില്ലെങ്കിലും രാത്രി 12 ഓടെ മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
https://www.facebook.com/Malayalivartha
























