ഇഡി ക്ലിഫ് ഹൗസിലേക്ക്? പിണറായി അടപടലം പെട്ടു! സ്ഥലം മാറ്റത്തിന് പിന്നിൽ

കൊച്ചിയിലെ കോടതിയിൽ നിന്നു വിചാരണ ബംഗ്ലുരുവിലേക്കു മാറ്റുന്നതിനെ എം. ശിവശങ്കർ ഉൾപ്പെടെ പ്രതികളിൽ ചിലർ എതിർക്കുമെന്നു ഉറപ്പാണ്. സംസ്‌ഥാന സർക്കാരും ഇ.ഡിയുടെ ഹർജിയെ എതിർക്കാനാണു സാധ്യത. ബി.ജെ.പി. ഭരിക്കുന്ന കർണാടകത്തിലേക്കു വിചാരണ മാറ്റുന്നതിനു പിന്നിൽ രാഷ്‌ട്രീയ താൽപര്യമുണ്ടെന്നാണു സർക്കാരിന്റെ വാദം.
അതിനാൽ, മറ്റൊരു അയൽ സംസ്‌ഥാനമായ തമിഴ്‌നാട്ടിലേക്കു കേസ് മാറ്റാൻ സാധ്യത കൂടുതലാണ്. കേസ് മാറ്റേണ്ടി വരുമെന്നു ഇ.ഡിയ്‌ക്കു സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനായാൽ, ചെൈന്നയിലേക്കു മാറ്റുന്നതിനെ പ്രതികളും സർക്കാരും അനുകൂലിച്ചേക്കും. ഇതു മുന്നിൽക്കണ്ടാണു അന്വേഷണ ഉദ്യോഗസ്‌ഥനെ തന്നെ ചെൈന്നയിലേക്കു മാറ്റിയിരിക്കുന്നത്.
ഒന്നര വർഷം മുൻപു ഡപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും അന്വേഷണം പൂർത്തിയാക്കും വരെ കൊച്ചിയിൽ തുടരാൻ അവസരം നൽകുകയായിരുന്നു. ഇതിനിടയിലാണു സംസ്ഥാന പൊലീസിനെ ഉപയോഗപ്പെടുത്തി രാധാകൃഷ്ണനെതിരായ നീക്കങ്ങൾ ശക്തിപ്പെട്ടത്.
കേസ് മറ്റൊരു കോടതിയിലേ്‌ക്കു മാറ്റുന്ന പക്ഷം കേസിലെ എല്ലാ തുടർനടപടികളും അങ്ങോട്ടു മാറും. തുടരന്വേഷണം ഉൾപ്പെടെ മേൽനോട്ടവും ഈ കോടതിയ്‌ക്കാവും. അതേസമയം, ഇ.ഡി.യുടെ ആവശ്യത്തെ പ്രതിരോധിക്കാൻ സംസ്ഥാനസർക്കാരിന് ലഭിച്ച ഏറ്റവും വലിയ ആയുധമായി ഇതുമാറും.
അന്വേഷണ ഉദ്യോഗസ്‌ഥനെ സ്‌ഥലം മാറ്റിയതോടെ കോടതി മാറ്റണമെന്ന ആവശ്യത്തിൽ കഴമ്പില്ലെന്ന വാദവും സർക്കാർ ഉന്നയിക്കും. ബി.ജെ.പി. കേന്ദ്രനേതൃത്വവുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ചില ഉന്നതരുടെ രാഷ്ട്രീയ ഇടപെടലുകളുടെ ഫലമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ തെറിച്ചതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.
കിഫ്ബി കേസിൽ മുൻമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണിത്. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം ഏതാണ്ടു പൂർത്തിയാക്കിയ സാഹചര്യത്തിലാണു രാധാകൃഷ്ണന്റെ സ്ഥലംമാറ്റമെന്നാണു മേലധികാരികൾ നൽകുന്ന വിശദീകരണം. ഇഡി അസി.ഡയറക്ടർ ആയിരിക്കെയാണു പി.രാധാകൃഷ്ണന് ഈ കേസുകളുടെ അന്വേഷണ ചുമതല ലഭിക്കുന്നത്.
കേസിൽ സർക്കാർ ഏജൻസികൾ അനധികൃതമായി ഇടപെടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ഇ.ഡി. കോടതി മാറ്റം ആവശ്യപ്പെടുന്നത്. പി. രാധാകൃഷ്‌ണനെതിരേ പോലീസ് കേസെടുത്തതാണു അതിലൊന്നായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, ഉദ്യോഗസ്‌ഥനെ മാറ്റിയതിലൂടെ ഈ വാദത്തിനു പ്രസക്‌തിയില്ലെന്നും സർക്കാർ ഉന്നയിക്കും.
വിചാരണ കോടതി ചെന്നൈയിലേക്കു മാറിയാൽ, അവിടെ രാധാകൃഷ്‌ണന്റെ പരിചയം ഇ.ഡിയ്‌ക്കു പ്രയോജനമാകും. കൊച്ചി യൂണിറ്റിൽ രാധാകൃഷ്‌ണനു പകരം കേസിനു പുതിയ അന്വേഷണ ഉദ്യോഗസ്‌ഥനെ അടുത്താഴ്‌ചയോടെ നിയമിക്കും. പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പ്രകാരം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർക്കെതിരേ അന്വേഷണം വേണന്നൊണു ഇ.ഡി കേന്ദ്ര ഡയറക്‌ടറേറ്റിന്റെ നിലപാട്.
ഉന്നതർക്കെതിരേയുള്ള അന്വേഷണ വേളയിൽ മലയാളികളായ ഉദ്യോഗസ്‌ഥർ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇ.ഡി. കണക്കുകൂട്ടുന്നു. അതിനാൽ, സ്വർണക്കടത്തു തുടരന്വേഷണത്തിൽ ഇനി കൊച്ചി യൂണിറ്റിലെ തന്നെ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്‌ഥനു ചുമതല നൽകാനാണു സാധ്യത.
ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നയതന്ത്ര സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നരീതിയിലുള്ള പരാതികൾ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് ഏതാനും മാസങ്ങൾക്കുമുമ്പ് ലഭിച്ചിരുന്നു. മുഖ്യമന്ത്രിയെവരെ ചോദ്യംചെയ്യേണ്ട കേസായിട്ടും അനന്തമായി നീട്ടിക്കൊണ്ടുപോകുന്നു എന്നതായിരുന്നു പരാതിയുടെ ഉള്ളടക്കം.
സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കാവൽക്കാരായിരുന്ന 2 വനിതാ പൊലീസുകാർ പി. രാധാകൃഷ്ണനെതിരെ ആരോപണം ഉന്നയിച്ചതാണു പ്രശ്നങ്ങളുടെ തുടക്കം. കേസുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിയുടെ പേരു പറയാൻ രാധാകൃഷ്ണൻ പ്രതികളെ നിർബന്ധിച്ചു എന്നായിരുന്നു ഇവരുടെ മൊഴി.
ആരോപണം ബലപ്പെടുത്തുന്ന സ്വപ്നയുടെ ശബ്ദരേഖയും പുറത്തുവന്നു. ഈ ശബ്ദരേഖയിലെ ആരോപണങ്ങൾ തന്നെക്കൊണ്ടു നിർബന്ധിച്ചു പറയിപ്പിച്ചതാണെന്നാണു സ്വപ്നയുടെ പിന്നീടുണ്ടായ വെളിപ്പെടുത്തൽ. സംഭവത്തിൽ രാധാകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാടു സ്വീകരിച്ച ജോയിന്റ് ഡയറക്ടർ മനീഷ് ഗോധ്റയ്ക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha
























