സകല കള്ളിയും പൊക്കി... ഇനി രക്ഷയില്ല; സ്വപ്ന പറഞ്ഞത് ശരി? മുഖ്യനെ നിർത്തി പൊരിച്ച് കേന്ദ്രത്തിന്റെ വിശദീകരണം...

ഷാർജ ഭരണാധികാരിയുമായുള്ള ക്ലിഫ് ഹൗസ് കൂടിക്കാഴ്ച്ചയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. 2017 സെപ്റ്റംബർ 26 ന് രാവിലെ 10.30 ന് ക്ലിഫ് ഹൗസിൽ വച്ചാണ് ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ഒപ്പമുണ്ടായിരുന്നുവെന്നും കൂടിക്കാഴ്ച ഔദ്യോഗികമായിരുന്നു എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിയമസഭയിൽ രേഖാമൂലമായിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി.
എന്നാൽ യുഎഇ കോൺസുൽ ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിൻറെ അനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം കേന്ദ്രം തള്ളിയിട്ടുണ്ട്. വിദേശ രാജ്യത്തിന്റെ പ്രതിനിധികളുമായുള്ള കൂടികാഴ്ചയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാണെന്നാണ് കേന്ദ്ര സർക്കാർ പാർലമെന്റിനെ രേഖാമൂലം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ വിശദീകരണത്തോടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ദുരൂഹത കൂടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
2016 മുതൽ 2020 വരെയുള്ള കാലയളവിൽ യുഎഇ കോൺസുൽ ജനറലുമായി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് കേന്ദ്രാനുമതിയുടെ ആവശ്യമില്ലെന്ന് നിയമസഭയിൽ അദ്ദേഹം രേഖാമൂലം വിശദീകരിച്ചു.
എന്നാൽ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രമന്ത്രി ഡോ. രാജ്‍കുമാർ രജ്ഞൻ സിൻഹ് ലോക‍്‍സഭയിൽ രേഖാമൂലം നൽകിയ മറുപടി. വിദേശ രാജ്യത്തെ പ്രതിനിധികളുമായി സംസ്ഥാനം നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിൻറെ അനുമതി നിർബന്ധമാണെന്നാണ് കേന്ദ്രമന്ത്രി കഴിഞ്ഞ മാസം 29ന് ലോക‍്‍സഭയെ അറിയിച്ചത്.
എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ കോൺസുൽ ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് കേരളം അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം ലോക‍്‍സഭയെ അറിയിച്ചു. ക്ലിഫ് ഹൗസ് കൂടിക്കാഴ്ച കൂടുതൽ ദുരുഹമാക്കുകയാണ് പുറത്തു വന്ന വിവരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
ക്ലിഫ് ഹൗസ് ചർച്ച ഔദ്യോഗികമെന്ന് പറയുമ്പോഴും എത്ര തവണ കൂടിക്കാഴ്ച നടത്തി, ഏതൊക്കെ വിഷയങ്ങൾ ചർച്ച ചെയ്തു, എന്തൊക്കെ തീരുമാനങ്ങൾ എടുത്തു തുടങ്ങിയ നിമയസഭയിലെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നില്ല. മാത്യു കുഴൽനാടൻ, സനീഷ് കുമാർ ജോസഫ് എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
മുൻകൂട്ടി നിശ്ചയിച്ച റൂട്ടിലായിരുന്നു യാത്രയെന്നും മുഖമന്ത്രി നിയമസഭയെ അറിയിച്ചു. റൂട്ട് മാറ്റിയാണ് കൂടിക്കാഴ്ച നടത്തിയത് എന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. യുഎഇ കോൺസിൽ ജനറലുമായും ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ച ഔദ്യോഗിക സ്വഭാവമുള്ളതാണെന്നും കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള സന്ദർശനത്തിനെത്തിയ ഷാർജ ഭരണാധികാരി ക്ലിഫ് ഹൗസിലെത്തിയത് നേരത്തെ തീരുമാനിച്ചതനുസരിച്ചല്ലെന്ന് സന്ദർശന രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ഭരണാധികാരിയുടെ ഷെഡ്യൂളിൽ ക്ലിഫ് ഹൗസ് ഉണ്ടായിരുന്നില്ലെന്നാണ് സന്ദർശന രേഖ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് റൂട്ട് മാറ്റിയതെന്നാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നേരത്തെ ആരോപിച്ചിരുന്നത്.
2017 സെപ്തംബറിലാണ് ഷാർജ ഭരണാധികാരി കേരളത്തിലെത്തിയത്. സന്ദർശനത്തിന് രണ്ടാഴ്ച മുൻപ് തയ്യാറാക്കിയ ഷെഡ്യൂളിൽ പക്ഷെ ക്ലിഫ് ഹൗസില്ല. തിരുവനന്തപുരത്തും കോഴിക്കോട്ടുമായി മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വിധത്തിൽ സന്ദർശനം തീരുമാനിച്ചെങ്കിലും ക്ലിഫ് ഹൗസ് പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു എന്നും ഇത് മുഖ്യമന്ത്രിയുടെ താൽപര്യപ്രകാരം ആയിരുന്നു എന്നുമാണ് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നത്. കേരള സന്ദർശനത്തിനെത്തിയ ഷാർജ ഭരണാധികാരി ക്ലിഫ് ഹൗസിലെത്തിയത് നേരത്തെ തീരുമാനിച്ചത് അനുസരിച്ചല്ലെന്ന് രേഖ.
ഭരണാധികാരിയുടെ ഷെഡ്യൂളിൽ ക്ലിഫ് ഹൗസ് ഉണ്ടായിരുന്നില്ലെന്നാണ് സന്ദർശന രേഖ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആണ് റൂട്ട് മാറ്റിയതെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. യഥാർത്ഥത്തിൽ കോഴിക്കോടേക്കായിരുന്നു ഷാർജ ഭരണാധികാരി എത്തേണ്ടിയിരുന്നത്. അതിന് രേഖകളുണ്ട് എന്നും തിരുവനന്തപുരത്തെ പരിപാടിയെ കുറിച്ചോ ക്ലിഫ് ഹൗസ് സന്ദർശനത്തെ കുറിച്ചോ വിദേശകാര്യ മന്ത്രാലത്തെ അറിയിച്ചിട്ടില്ല എന്നും സ്വപ്‌ന സുരേഷ് ആവർത്തിച്ചു.
https://www.facebook.com/Malayalivartha
























