കോടിയേരി പടിയിറങ്ങി! പിന്നാലെ ഗവർണറുടെ വെടിക്കെട്ട് വേറെ... സിപിഎമ്മിൽ വമ്പൻ അഴിച്ചു പണി!

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുളള പോര് അസാധാരണ നിലയിലേക്ക് നീങ്ങുകയാണ്. നിയമസഭ പാസാക്കിയാലും ബില്ലിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതിനോടകം സൂചിപ്പിച്ച് കഴിഞ്ഞു. ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന സർവ്വകലാശാല നിയമഭേദഗതി ബില്ലിലും ലോകായുക്ത നിയമഭേദഗതിയിലും ഒപ്പിടില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ച് സൂചിപ്പിക്കുന്നത്.
മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവർത്തിക്കേണ്ട ഗവർണർക്ക് എങ്ങനെ ബില്ലുകളെ അവഗണിക്കാൻ കഴിയുമെന്നാണ് സർക്കാരും സിപിഎമ്മും ഉയർത്തുന്ന ചോദ്യം. ഭരണത്തിന്റെ കമാൻഡർ ഇൻ ചീഫാകാനാണ് ഗവർണറുടെ ശ്രമമെന്ന് ദേശാഭിമാനി ലേഖനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാം, വിശദാംശങ്ങൾ തേടി തിരിച്ച് അയക്കാം. അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കാം എന്നാണ് ഭരണഘടനയിൽ പറയുന്നത്.
വിശദാംശങ്ങൾ തേടി തിരിച്ചയച്ച ബിൽ വീണ്ടും പരിഗണിക്കാൻ നൽകിയാൽ ഗവർണർ ഒപ്പിടണം. പക്ഷേ പലപ്പോഴും മിക്ക ഗവർണർമാരും എതിരഭിപ്രായമുള്ള ബില്ലുകൾ തടഞ്ഞുവെയ്ക്കുന്നതാണ് ഇന്ത്യയിലെ പതിവ്. 'പോക്കറ്റ് വീറ്റോ' എന്ന് വിളിപ്പേരിൽ പല സുപ്രധാന ബില്ലുകളും പല രാജ്ഭവനുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. ഒരുവശത്ത് സിപിഎം രാഷ്ട്രീയ സമ്മർദ്ദം തുടരുന്നതിനൊപ്പം മറുവശത്ത് സർക്കാർ ഗവർണറെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇനി ശ്രമിക്കുമോ എന്നാണ് അറിയേണ്ടത്.
അതേസമയം, കണ്ണൂർ വൈസ് ചാൻസിലർക്ക് പുനർനിയമനം നൽകുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നുണ്ടായത് കടുത്ത സമ്മർദ്ദമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിക്ക് പുനർനിയമന നിയമനം നൽകിയ തീരുമാനം തെറ്റായിപ്പോയെന്നും ഗവർണർ തുറന്നടിച്ചു. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകിയതിൽ മുഖ്യമന്ത്രി നടത്തിയ ഇടപെടലിൻറെ കൂടുതൽ വിശദാംശങ്ങളാണ് ഗവർണർ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വിശദീകരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത് പ്രകാരം വിസി നിയമനത്തിൽ ഗോപിനാഥ് രവീന്ദ്രന് വെയിറ്റേജ് നൽകാമെന്ന് പറഞ്ഞു. പക്ഷെ പാനലിൽ ഗോപിനാഥ് രവീന്ദ്രൻറെ പേരില്ലായിരുന്നു, പിന്നീട് കമ്മിറ്റി തന്നെ റദ്ദാക്കാനാവശ്യപ്പെട്ടുവെന്നാണ് ഗവർണർ തുറന്ന് പറയുന്നത്. അന്നത്തെ നടപടി തെറ്റായിപ്പോയെന്ന് സമ്മതിക്കുന്ന ഗവർണർ കണ്ണൂർ വിസി മുഖ്യമന്ത്രിയുടെ നോമിനിയാണെന്ന് ആവർത്തിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇടപടൽ ആരംഭിച്ചത് മുതലാണ് ചാൻസ്ലർ സ്ഥാനം വിടാൻ താൻ ഒരുങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
കേരള വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റിയിലേക്ക് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻറെ പേര് സർവകലാശാലാ നോമിനിയാക്കണമെന്ന് രാജ്ഭവനിലെത്ത് ധനമന്ത്രി നിർദ്ദേശിച്ചതിന് മിനുട്സ് ഉണ്ടെന്നാണ് ഗവർണറുടെ വെളിപ്പെടുത്തൽ. പക്ഷെ പിന്നീട് സർവ്വകലാശാല തന്നെ കമ്മിറ്റി പിരിച്ചുവിടാൻ പ്രമേയം പാസാക്കിയതിൽ വൈരുദ്ധ്യമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിക്കുന്നു. 'സർവകലാശാല നിയഭേദഗതി ബിൽ യുജിസി നിർദേശങ്ങൾക്ക് വിരുദ്ധമാണ്.
പ്രിയാ വർഗ്ഗീസിൻറെ നിയമനം ചട്ടവിരുദ്ധമാണ്. അഭിമുഖത്തിന് വിളിക്കാൻ പോലും കണ്ണൂർ സർവകലാശാലയിൽ നിയമനം നേടിയ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗ്ഗീസിന് യോഗ്യതയില്ലെന്നും ഗവർണർ ആവർത്തിക്കുന്നു. കണ്ണൂർ വിസിക്കെതിരെ കടുപ്പിക്കുമ്പോഴും സർവ്വകലാശാലകളിലെ ബന്ധുനിയമനത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയെ വെക്കുന്നതിൽ തീരുമാനമെടുത്തില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























