പുതിയ വെടിക്കെട്ടിന് ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ് സംഘം... രണ്ടു വർഷത്തിനിടെ കേരളത്തിൽ കള്ളപ്പണ കേസുകൾ ഇരട്ടിയായി...

സംസ്ഥാന സര്‍ക്കാരിനും പല ഉന്നതന്മാര്‍ക്കും മുകളിലൂടെ ഇഡി വട്ടമിട്ട് പറക്കുകയാണ്. ഇതിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന്റെ പുതിയ യൂണിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കാൻ ശിപാർശ ലഭിച്ചതായിട്ടാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. രണ്ടു വർഷത്തിനിടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസുകൾ കേരളത്തിൽ ഇരട്ടിയായി. പശ്ചാത്തലത്തിലാണ് ഇ.ഡി. കേന്ദ്ര ഡയറക്ടറേറ്റ് ഇതു സംബന്ധിച്ച് ധനമന്ത്രാലയത്തിന് ശിപാർശ നൽകിയത്.
വിവിധ സംസ്ഥാനങ്ങളിൽ 15 ഓഫീസുകൾ പുതുതായി തുറക്കുന്നതിൽ തലസ്ഥാനവുമുണ്ടെന്നാണ് സൂചന. നേരത്തേ ഇവിടെയുണ്ടായിരുന്ന ഇ.ഡി ഓഫീസ്, പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ജോയിന്റ് ഡയറക്ടറും നാല് ഡെപ്യൂട്ടി ഡയറക്ടർമാരുമാണ് കൊച്ചിയിലുള്ളത്. കോഴിക്കോട്ട് സബ് യൂണിറ്റുമുണ്ട്. കള്ളപ്പണക്കേസുകൾ കൂടുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഓഫീസ് തുറക്കാൻ ഇ.ഡി മേധാവി ശുപാർശ ചെയ്തിരുന്നു.
കേരളത്തിൽ ആദ്യം തിരുവനന്തപുരത്തായിരുന്നു ഇ.ഡി. യൂണിറ്റ് ഉണ്ടായിരുന്നത്. എന്നാൽ സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുതൽ നടക്കുന്ന സ്ഥലം എന്ന നിലയിൽ ഇത് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ജോയിന്റ് ഡയറക്ടറും നാല് ഡെപ്യൂട്ടി ഡയറക്ടർമാരുമാണ് കൊച്ചി യൂണിറ്റിൽ ഉള്ളത്. നിലവിൽ കൊച്ചിയിലെ പ്രധാന ഓഫീസിനുപുറമേ കോഴിക്കോട്ട് ഇ.ഡി. ഉപയൂണിറ്റുമുണ്ട്. അടുത്ത കാലത്തായി കേരളത്തിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിനു കീഴിൽ വരുന്ന നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു.
വിദേശനാണയ വിനിമയവുമായി ബന്ധമുള്ള കേസുകളാണു കൂടുതലും. സ്വർണക്കടത്ത് - ലൈഫ് മിഷൻ ഇടപാടുകൾ തിരുവനന്തപുരം കേന്ദ്രീകരിച്ചാണു നടന്നതെങ്കിലും ഇ.ഡി. യൂണിറ്റില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. കൂടാതെ മോൻസൺ മാവുങ്കൽ കേസ്, കിഫ്ബി, ചന്ദ്രിക, ബിലീവേഴ്‌സ് ചർച്ച്, സി.എസ്.ഐ. ചർച്ച്, കർദിനാൾ ഭൂമിയിടപാട് കേസ്, മുട്ടിൽ മരംമുറി തുടങ്ങിയ കേസുകളിൽ പലതും തിരുവനന്തപുരത്തും അന്വേഷിക്കേണ്ടതാണ്.
സംസ്ഥാന തലസ്ഥാനമെന്ന പ്രാധാന്യവും തിരുവനന്തപുരത്തിനുണ്ട്. കേരളത്തില്‍ തന്നെ ആവശ്യത്തിലധികം കേസ്സുകള്‍ ഉള്ള സ്ഥിതിക്ക് ഇതിലൊക്കെ ഒരു തീര്‍പ്പ് ഉണ്ടാക്കിയേ ഈഡി ഇനി പോകുന്നുള്ളു. ഏത് കള്ളപ്പണ കേസ്സ് അന്വേഷിച്ചാലും സര്‍ക്കാരിന് വേണ്ടപ്പെട്ടവരൊക്കെയാണ് പ്രതിക്കൂട്ടിലുള്ളത്.
ഇതൊക്കെ കണക്കിലെടുത്താണ് ഇ.ഡി. നീക്കം. ഇക്കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേരളത്തിൽ 30 ശതമാനത്തിലധികം ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഇനിയും കൂടുതൽ നിയമനങ്ങളുണ്ടാകുമെന്നാണ് സൂചന. ഉദ്യോഗസ്ഥരെ കേരളത്തിലെ രണ്ട് ഓഫീസുകളിലായി ഇ.ഡി. നിയമിച്ചിരുന്നു. ഇനിയും കൂടുതൽ നിയമനങ്ങളുണ്ടാകുമെന്നാണ് വിവരം. നാണയപ്പെരുപ്പം നിയന്ത്രണാതീതമാകുന്നതിന്റെ പ്രധാന കാരണം കള്ളപ്പണമാണ്.
നികുതി വെട്ടിക്കൽ വലിയ റവന്യൂ നഷ്ടമുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ ഇ.ഡി. അധികാരം പരമാവധി വിനിയോഗിച്ച് കള്ളപ്പണ ഇടപാടുകളെ നേരിടാനാണു കേന്ദ്ര തീരുമാനം. ഇ.ഡിയുടെ വിശാല അധികാരങ്ങൾ ശരിവച്ച് അടുത്തിടെ സുപ്രീം കോടതി നടത്തിയ പരാമർശങ്ങളും ഇ.ഡി. വിന്യാസത്തിന് കേന്ദ്രത്തിനു കരുത്തു പകരുന്നു.
https://www.facebook.com/Malayalivartha
























