Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കോടിയരിയെ കാണാൻ പിണറായി ഓടിയെത്തി; ഇനി 15 ദിവസം അപ്പോളോയിൽ! പ്രാർത്ഥന.. കോടിയേരിയെ തളർത്തി ആ മാരകകാരി!

29 AUGUST 2022 10:57 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സി.പി.എം നേതൃത്വത്തിൽ ചരിത്ര നേട്ടമായി തുടർഭരണം അധികാരത്തിലെത്തി കൈവരിച്ച് ഒരു വർഷം പിന്നിടുമ്പോൾ, പാർട്ടിയുടെ അമരക്കാരനായി നിലകൊണ്ട കോടിയേരി ബാലകൃഷ്ണന് പാർട്ടി സ്ഥാനമാനങ്ങൾ കൈമാറേണ്ടി വരുന്നിരിക്കുന്നതിനെ ഏവരും ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. അത് കാലം സൃഷ്ടിച്ച പ്രതിസന്ധിയായി തന്നെയായിരിക്കും ചരിത്ര താളുകളിൽ വിശേഷിപ്പിക്കുക.

തന്റെ ആരോ​ഗ്യസ്ഥിതി വളരെ മോശമായ ഒരു ഘട്ടത്തിലൂടെ കടന്ന് പോകുന്നു എന്ന് തിരിച്ചറിവ് അദ്ദേഹത്തിനും ഏറക്കുറേ ഉണ്ടായിരിക്കുന്നു. പാർട്ടി അത് മനസ്സിലാക്കിയാണ് ഇപ്പോൾ അധികാര കൈമാറ്റം നടത്തിയിരിക്കുന്നത്. തന്നെ ഏൽപ്പിച്ച കർത്തവ്യം വളരെ ഭം​ഗിയായി ചെയ്ത് തീർക്കാൻ സാധിച്ചു എന്ന് ആത്മാർത്ഥയോടെയാണ് അദ്ദേഹം പടിയിറങ്ങിയത്. അദ്ദേഹവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകളിലേക്കാണ് ഇപ്പോൾ കടന്ന് ചെല്ലുന്നത്.

മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. ഭാര്യ വിനോദിനി ബാലകൃഷ്ണനും ഡോക്ടറുമാണ് ഒപ്പമുള്ളത്. രാവിലെ എകെജി സെന്ററിനു തൊട്ടടുത്തുള്ള താമസ സ്ഥലത്തു നിന്ന് ആംബുലൻസിലാണ് വിമാനത്താവളത്തിലേക്കു പോയത്. തുടർന്ന് പ്രത്യേക എയർ ആംബുലൻസ് വിമാനത്തിലാണ് ചെന്നൈയിലേക്കു കൊണ്ടു പോയത്.

അര്‍ബുദത്തെ തുടര്‍ന്ന് കോടിയേരി നേരത്തെയും അവധിയെടുത്തിരുന്നു. അമേരിക്കയില്‍ ചികിത്സക്ക് ശേഷമാണ് കോടിയേരി വീണ്ടും പദവിയേറ്റെടുത്തത്. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോളോ ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സക്കായാണ് യാത്ര. ചിലപ്പോൾ സമയം നീണ്ടേക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ ചികിത്സക്കിടെ കഴിഞ്ഞ ദിവസമാണ് കോടിയേരി വീട്ടിലെത്തിയത്.

കോടിയേരിയെ കാണാൻ മുഖ്യമന്ത്രിയും ഭാര്യയും മകളുമെത്തിയിരുന്നു. പാർട്ടി സെക്രട്ടറി എം. വി. ഗോവിന്ദൻ, എം. എ. ബേബി, എ. കെ. ബാലൻ, എം. വിജയകുമാർ തുടങ്ങിയവരും കോടിയേരിയെ സന്ദർശിച്ചു. മന്ത്രിയായ കെ. എൻ. ബാലഗോപാലും കോടിയേരിയെ കാണാനെത്തിയിരുന്നു. അപ്പോളോയിൽ നിന്നുള്ള മെഡിക്കൽ സംഘം ഇന്നലെ അദ്ദേഹത്തെ പരിചരിക്കാൻ തലസ്ഥാനത്തെത്തിയിരുന്നു.

ആരോഗ്യസ്ഥിതി മോശമായിരുന്നെങ്കിലും വളരെ വേഗത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി തീരുമാനിച്ചത്. അതിവേഗമായിരുന്നു പകരക്കാരനെ നിശ്ചയിച്ചതും. സംഘടനാപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള സന്നദ്ധത കോടിയേരി അറിയിച്ചത്. തുടര്‍ന്ന് അടിയന്തിരമായി സി.പി.എം നേതൃയോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയായിരുന്നു.

കോടിയേരിക്ക് പകരം ക്രമീകരണം എന്ന ലക്ഷ്യമായിരുന്നു യോഗം വിളിച്ചപ്പോള്‍ ഉണ്ടായിരുന്നത്. എന്നാല്‍ അവധിയല്ല, സ്ഥാനം ഒഴിയുന്നുവെന്ന നിലപാട് കോടിയേരി സ്വീകരിച്ചതോടെയാണു പകരം സെക്രട്ടറിയെ തെരഞ്ഞെടുത്തത്. അനാരോഗ്യം മൂലം കോടിയേരി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് എം.വി.ഗോവിന്ദൻ മാസ്റ്ററെയാണ് ഇന്നലെ ചേർന്ന സംസ്ഥാന സമിതി യോഗം സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ തനിക്കു പകരം സെക്രട്ടറിയെ നിശ്ചയിക്കാനായിരുന്നു കോടിയേരിയുടെ അഭ്യർഥന.

മൂന്നാമൂഴത്തിൽ സംസ്ഥാന സെക്രട്ടറിയായി അഞ്ചുമാസം പിന്നിടുമ്പോഴാണ് കോടിയേരിയുടെ പിന്മാറ്റം. ഒഴിയാമെന്ന കോടിയേരിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. യെച്ചൂരിയും കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് നിർണ്ണായക തീരുമാനമെടുത്തത്. കോടിയേരിയെ സെക്രട്ടറിയായി നിലനിർത്തി പകരം സംവിധാനത്തിന് അവസാനം വരെ നേതൃത്വം ശ്രമിച്ചിരുന്നു.

നേരത്തേ തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പും ചികിത്സാര്‍ത്ഥം കോടിയേരി അവധിയെടുത്തപ്പോള്‍ ചുമതല താല്‍ക്കാലികമായി എ. വിജയരാഘവനു കൈമാറിയിരുന്നു. ഇക്കുറി ചികിത്സ നീണ്ടുപോയേക്കുമെന്നുള്ളതുകൊണ്ട് പൂര്‍ണസമയ സെക്രട്ടറിയുണ്ടാകുന്നതാണു നല്ലതെന്ന നിലപാടാണ് കോടിയേരി സ്വീകരിച്ചത്.ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും രണ്ടാഴ്ച മുന്‍പു ചേര്‍ന്ന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും കോടിയേരി പങ്കെടുത്തിരുന്നു. അതിനുശേഷം പത്രസമ്മേളനവും നടത്തി.

വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ, നിരവധി സമരപോരാട്ടങ്ങളുടെ കുന്തമുനയായി നിന്ന് പാർട്ടി നേതൃത്വത്തിലേക്ക് എത്തിയ പോരാളി. ലോക്കൽ കമ്മിറ്റി സെക്രട്ടറി മുതൽ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം വരെയായ കറകളഞ്ഞ പാർട്ടിക്കാരൻ. നിയമസഭാ സാമാജികനായും മന്ത്രിയായും തിളക്കമാർന്ന പ്രകടനം. പരീക്ഷണഘട്ടങ്ങളിൽ പാർട്ടിയുടെ അമരക്കാരനായി നിന്ന് പ്രതിസന്ധികളുടെ ഓളപ്പെരുക്കത്തിൽ ദിശതെറ്റാതെ മുന്നോട്ടു നയിച്ചിരുന്നു.

2015ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ ആദ്യമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിണറായി വിജയന്‍ ഒഴിഞ്ഞ സ്ഥാനത്താണ് കോടിയേരി വന്നത്. കഴിഞ്ഞ മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ ഏറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനം മൂന്നാമത്തെ തവണയും കോടിയേരിയെ തെരഞ്ഞെടുത്തിരുന്നു. ഒരു പൂര്‍ണ കാലാവധി മുന്നിലുള്ളപ്പോഴാണ് കോടിയേരി സ്ഥാനം ഒഴിയുന്നത്.

നേതൃത്വത്തോടുള്ള അഭിപ്രായ ഭിന്നത തുറന്ന് പ്രകടിപ്പിച്ച് സമ്മേളനവേദി വിട്ട് പോയ വി.എസിനെ തിരികെ വേദിയിലെത്തിച്ചതും കോടിയേരിയുടെ അനുനയ വൈഭവം. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയതു മുതൽ കടുത്ത പരീക്ഷണങ്ങളെയാണ് നേരിട്ടത്. പല സാമുദായിക സംഘടനകളുമായും സർക്കാരിന് ഇടയേണ്ടി വന്നു. ആരുടെയും വികാരങ്ങൾ മുറിപ്പെടുത്താതെ, എന്നാൽ സർക്കാരിന്റെ നിലപാടുകളിൽ നിന്ന് അണുവിട പിന്നോട്ടു പോകാതെ സമരസപ്പെടുത്തി കാര്യങ്ങൾ കൊണ്ടുപോയത്

അതേസമയം, കോടിയേരി ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകുമ്പോൾ വേഗം സുഖപ്പെടട്ടെ എന്ന ആഗ്രഹമാണ് കേരളം പങ്കുവയ്ക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളും കോടിയേരിയുടെ അസുഖം മാറാനായി ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. കോടിയേരിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് നേതാക്കളുടെ ആശംസ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (4 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (4 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (5 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (5 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (5 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (5 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (5 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (6 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (7 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (10 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (11 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (11 hours ago)

Malayali Vartha Recommends