നടുക്കുന്ന വെളിപ്പെടുത്തലോടെ പൊട്ടിക്കരഞ്ഞ് നടി അശ്വതി ബാബു... ലഹരിയും ശരീരവും വിറ്റ് തന്നെ വച്ച് കാശുണ്ടാക്കി! അപ്പനായും ചേട്ടനായും വന്നവർ കടിച്ചു കീറി...

മയക്കുമരുന്ന് കേസുകളും പെൺവാണിഭ കേസുകളും നിരന്തരം കേൾക്കുന്ന ഇന്നത്തെ സമൂഹത്തിൽ ഇതിൽ ഉൾപ്പെടുന്ന പ്രതികൾ സെലിബ്രിറ്റികൾ ആകാറുള്ളതാണ് ഏറ്റവും നടുക്കം സമൂഹത്തിൽ സൃഷ്ടിക്കുന്നത്. അത്തരത്തിൽ ഒരു വിവാദ നായികയായി മാറിയ വ്യക്തിയാണ് നടി അശ്വതി ബാബു. പെണ്‍വാണിഭ കേസുകളില്‍ പലതവണ കുടുങ്ങി പൊലീസ് പിടിയിലായ നടി അശ്വതി ബാബുവിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ.
മയക്കുമരുന്നു കേസുകളിലും ട്രാവല്‍ ഏജന്‍സി ആക്രമണക്കേസില്‍ പ്രതിയായുമൊക്കെ വിവാദങ്ങളുടെ നടുവില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടി അശ്വതി ബാബു. അതിനിടയിലാണ് താന്‍ ഇങ്ങനെയൊന്നും ആയിരുന്നില്ലെന്നും വിശ്വസിച്ചയാളുള്‍പ്പെടെ തന്നെ ചതിച്ചാണ് ഈ നിലയിലേക്കെത്തിയതെന്നും അശ്വതി പറയുന്നത്. അമ്മയും ആങ്ങളയും തന്നെ നല്ല രീതിയിലാണു വളര്‍ത്തിയത്. പക്ഷേ വീട്ടുകാരെ ഉപേക്ഷിച്ച്
16–ാം വയസ്സിൽ പ്രണയിച്ച ആൾക്കൊപ്പം വീട്ടുകാരെ ഉപേക്ഷിച്ചു കൊച്ചിയിലെത്തിയതാണ് താനെന്ന് അശ്വതി പറയുന്നു.
വിവാഹം കഴിക്കാമെന്ന വാഗ്ദാനം വിശ്വസിച്ചു കൂടെ കൂട്ടിയ ആൾ തന്നെ ലഹരിക്ക് അടിമയാക്കി മറ്റുള്ളവർക്കു കൈമാറി പണമുണ്ടാക്കുകയായിരുന്നെന്നും ഇവർ പറയുന്നു. ദുരന്തങ്ങളും പീഡനങ്ങളും നിറഞ്ഞ തന്റെ ജീവിതത്തില്‍ കൂടെക്കൂടിയവരെല്ലാം തന്നെ ഉപയോഗിക്കുകയായിരുന്നു എന്നാണ് അശ്വതി വെളിപ്പെടുത്തുന്നത്. സ്‌നേഹത്തിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ട താന്‍ ഇങ്ങനെയായി പോകുകയായിരുന്നു എന്നും അശ്വതി പറയുന്നു.
വിവാഹം കഴിക്കാമെന്ന വാഗ്ദാനം വിശ്വസിച്ചു കൂടെ കൂട്ടിയ ആള്‍ തന്നെ ലഹരിക്ക് അടിമയാക്കി മറ്റുള്ളവര്‍ക്കു കൈമാറി പണമുണ്ടാക്കുകയായിരുന്നു. കെട്ടുമെന്നു പറഞ്ഞതുകൊണ്ടാണ് എല്ലാം ചെയ്‌തത്. 16ാം വയസില്‍ കൊച്ചിയിലെത്തുമ്പോള്‍ ഒരു നേരത്തെ ഭക്ഷണവും വസ്‌ത്രവും ഉറങ്ങാന്‍ സ്‌ഥലവും മതിയായിരുന്നു.
അയല്‍വാസികളും സുഹൃത്തുക്കളുമായ രണ്ടു പേര്‍ മാറിമാറി തന്നെ കൂട്ടിക്കൊണ്ടുപോയി വില്‍ക്കുകയും പണം സ്വന്തമാക്കി ബിസിനസ് കെട്ടിപ്പടുക്കുകയും ചെയ്‌തു. ഒടുവില്‍ വിവാഹം കഴിക്കാത്തതിനെക്കുറിച്ചു തിരിച്ചു ചോദിച്ചു തുടങ്ങിയപ്പോള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. സമാധാനമായി ജീവിക്കാന്‍ തീരുമാനിച്ചിട്ടും വിടാതെ പിന്തുടര്‍ന്ന് ഉപദ്രവിക്കുകയാണെന്നും അശ്വതി പറയുന്നു.
കാമുകൻമാരായ സാബുവും ശ്രീകാന്തും ആയിരുന്നു തന്നെ ലഹരിക്കടിമയാക്കിയത്. പലരും തന്നെ വിറ്റ് കാശുണ്ടാക്കി. വിവാഹ വാഗ്ദാനം ചെയ്ത് തന്നെ പറ്റിച്ചു. ഇടയ്ക്ക് താൻ ഗർഭിണിയായി. എന്നാൽ ഗർഭം അവർ അലസിപ്പിച്ചു. മാനസികമായി താൻ തളർന്നിരിക്കുകയാണ്. അതിനു താൻ ചികിത്സ തേടുകയാണ് ഇപ്പോൾ. ഞാൻ ഇതുവരെ ലഹരി മരുന്ന് കച്ചവടം ചെയ്തില്ല. പെൺവാണിഭവും നടത്തിയില്ല. തെറ്റിദ്ധാരണയുടെ പേരിലാണ് എന്നെ അകത്താക്കിയത്. ലഹരി മരുന്ന് സ്വയം ഉപയോഗിക്കുകയായിരുന്നു. ഇതിനിടയിലാണ് പോലീസ് പിടികൂടിയത്.
ഒരു ദിവസം പോലും ലഹരി ഉപയോഗിക്കാതെ തനിക്ക് പറ്റില്ല. ഇപ്പോൾ ലഹരി ഉപയോഗം കുറക്കാനുള്ള ശ്രമത്തിലാണ് താൻ. കൂട്ടിലടച്ച ഒരു പക്ഷിയായിരുന്നു താൻ. കാമുകമാരോടുള്ള ആത്മാർത്ഥ സ്നേഹം തന്നെ ചതി കുഴിയിൽ വീഴ്ത്തി. അവർക്ക് തന്റെ ശരീരവും പണവുമായിരുന്നു ആവശ്യം. തന്റെ മാനസിക നില ഇപ്പോൾ തെറ്റിയിട്ടാണുള്ളത്. അത് ശെരിയായിട്ട് വേണം ഒരു വിവാഹം കഴിക്കാൻ. പക്ഷെ ആ ആഗ്രഹം നടക്കുമോ എന്ന് ഉറപ്പില്ല- താരം പറഞ്ഞു.
കഴിഞ്ഞ ദിവസം എറണാകുളം സൗത്തിലെ ഒരു സ്വകാര്യ ട്രാവല്‍സ് ഓഫിസില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയതാണ് ഇപ്പോള്‍ അശ്വതിയെ വിവാദത്തിലാക്കിയിരിക്കുന്നത്. ട്രാവല്‍സ് ഉടമയുടെ പരാതിയില്‍ പോലീസെത്തി അശ്വതിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നൗഫലിനെയും അനുനയിപ്പിച്ചു വിടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ സുഹൃത്തിനെ പോലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ താന്‍ വഞ്ചിക്കപ്പെട്ടതാണെന്നും തനിക്കു കൂടി അവകാശപ്പെട്ടതാണു ട്രാവല്‍സും അതിന്റെ വാഹനങ്ങളുമെന്നും അശ്വതി പറയുന്നു. തനിക്ക് ഒന്നരക്കോടിയോളം രൂപ കിട്ടണമെന്നാണ് അശ്വതിയുടെ ആവശ്യം.
''എല്ലാവരും അറിയുന്ന അശ്വതി ലഹരിമരുന്നാണ്. എന്നാല്‍ ഞാന്‍ ഇതൊന്നും അടിക്കുന്ന ആളായിരുന്നില്ല. എന്റെ ജീവിതം എല്ലാവരും കൂടി തകര്‍ത്തു. എന്നെ മിസ് യൂസ് ചെയ്‌തതാണ്. എനിക്കു പണമല്ല വേണ്ടത്. നീതിയാണ്. അറിയുന്നവര്‍ക്കിതെല്ലാം അറിയാം. പണവും പവറും ഉപയോഗിച്ച് നമ്മളെ മോശക്കാരിയാക്കും. അതു ചെയ്യിക്കുന്നവര്‍ ശരിയാണ്. അവര്‍ കാറില്‍ നടക്കും, ട്രാവല്‍സ് മുതലാളിയാകും. അവസാനം നമ്മള്‍ കുപ്പയിലായി. അവര്‍ ബെന്‍സിലാണ് നടക്കുന്നത്.''- അശ്വതി പറയുന്നു.
അപ്പനായി വരുന്നവനും ചേട്ടനായി വരുന്നവനും എല്ലാവരും ഉപയോഗിച്ചു. ഇനി തനിക്കൊരു മനുഷ്യമൃഗമായി ജീവിക്കാനാവില്ല. കല്യാണം കഴിച്ചു കുടുംബത്തോടൊപ്പം കഴിയണമെന്നാണാഗ്രഹം. വലിയ ആഗ്രഹങ്ങളില്ല. പുറമേ ചിരിച്ചു കാണിക്കുന്നുണ്ടെങ്കിലും ജീവിതം തകര്‍ന്നു. ഉറക്കമില്ല. ആരോടു ചിരിച്ചു സംസാരിക്കണം എന്നറിയാത്തയാളായി. തന്നെക്കുറിച്ചു പറയുന്നവര്‍ പറഞ്ഞു സന്തോഷിക്കട്ടെയെന്നും അശ്വതി പറയുന്നു.
നല്ല രീതിയില്‍ ജീവിക്കാന്‍ ഒരുപാടു ശ്രമിക്കുന്നുണ്ട്.
ആരും സമ്മതിക്കുന്നില്ല. ഇപ്പോള്‍ ഒരു സിനിമയുമില്ല. നീതി തേടി വരുമ്പോള്‍ ആട്ടും തുപ്പും മാത്രമാണു ലഭിക്കുന്നത്. ഇപ്പോള്‍ ചോദിക്കാനും പറയാനും തനിക്ക് ആരുമില്ല. കരയാനും സത്യം പറയാനുമുള്ള കഴിവുമില്ല. താന്‍ പെട്ടുപോയത് വീട്ടുകാര്‍ അറിഞ്ഞപ്പോഴേയ്‌ക്കു വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്തു ചെയ്യണമെന്നറിയാത്ത അവസ്‌ഥയിലാണു വീട്ടുകാര്‍.
പറ്റിക്കപ്പെട്ടാണ് താന്‍ ഇങ്ങനെയായതാണ്. ഇതുവരെ ആര്‍ക്കെങ്കിലും ലഹരി കൊടുത്തെന്നു തെളിയിക്കാമെങ്കില്‍ ക്രൂശിച്ചോയെന്നും തനിക്കെതിരേ പെണ്‍വാണിഭ കേസ് ഉണ്ടാകാന്‍ കാരണം താന്‍ എപ്പോഴും അത്തരക്കാരുടെ കൂടെ ആയിരുന്നു എന്നതാണ്. വാഹനാപകടമുണ്ടായ സംഭവത്തില്‍ മദ്യപിച്ചു വണ്ടിയോടിച്ചത് അവനായിരുന്നു. ആ സമയം വണ്ടിയില്‍ ഉണ്ടായിരുന്നതുകൊണ്ട് എല്ലാവരും തന്നെ പറഞ്ഞുവെന്നും വിവാദങ്ങള്‍ വിശദീകരിച്ചുകൊണ്ട് അശ്വതി വ്യക്‌തമാക്കി.
ഈ അടുത്ത് നടന്ന ഒരു കാർ ആക്‌സിഡന്റ് ആയിരുന്നു അശ്വതി ബാബു വീണ്ടും വാർത്തകളിൽ ഇടം പിടിക്കാൻ കാരണം. ഒരു രാത്രിയിൽ നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു പോയ ഒരു കാർ. അതിൽ ഉണ്ടായിരുന്നത് സീരിയൽ താരം അശ്വതി ബാബുവും സുഹൃത്ത് നൗഫലും. അമിതമായി ലഹരി ഉപയോഗിച്ചിരുന്നു എന്നു പോലീസ് കണ്ടെത്തി. ലഹരിയിലുള്ള ഇവരുടെ ഈ സാഹസിക പ്രകടനം നാട്ടുകാർ കയ്യോടെ പൊക്കി. സംഭവ സ്ഥലത്ത് പോലീസ് എത്തുകയും ചെയ്തു. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു ഇവരുടെ അഭ്യാസ പ്രകടനം.
2018 ൽ ലഹരി മരുന്നു കേസിൽ ഇരുവരും പൊലീസിന്റെ പിടിയിലായി. നടിയുടെ ഫ്ളാറ്റിൽ രഹസ്യ വിവരത്തെ തുടർന്ന് പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഇരുവരും ജയിലിലായി. ജയിലിൽ നിന്നും പുറത്തു വന്നപ്പോഴും ഇരുവരും ലഹരിക്ക് അടിമ തന്നെയായിരുന്നു. പണത്തിനായി അനാശാശ്യത്തിൽ ഏർപ്പെട്ടെന്നും കണ്ടെത്തി. ലഹരി ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. 2016ല്‍ ദുബായില്‍ വച്ചും ലഹരി ഉപയോഗിച്ചതിന് അശ്വതി പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയാണ് അശ്വതി ബാബു.
https://www.facebook.com/Malayalivartha
























