സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത.... 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു, മുന്‍നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല

ഇന്ന് കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. നാളെ വയനാട് ഒഴികെയുള്ള ജില്ലകളിലും മറ്റെന്നാള്‍ മലപ്പുറം ഒഴികെയുള്ള ജില്ലകളിലും മഞ്ഞമുന്നറിയിപ്പാണ്. കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ തീവ്രജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് കളക്ടറുടെ ഉത്തരവ്. മുന്‍നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാത ചുഴികള്‍ നിലനില്‍ക്കുന്നതും അറബിക്കടലിലെ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തിലുമാണ് മഴ തുടരുന്നത്. മദ്ധ്യ വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാദ്ധ്യത. തെക്കന്‍ ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും മറ്റിടങ്ങളില്‍ ശക്തി കുറഞ്ഞ മഴയും ലഭിക്കും.വെള്ളിയാഴ്ചയോടെ മഴ കുറഞ്ഞേക്കും
https://www.facebook.com/Malayalivartha
























