അഞ്ചു വയസ്സുകാരൻ ദേവാക്ഷിദിന് അച്ഛന്റെ അന്ത്യചുംബനം; ആംബുലൻസിൽ നിന്നു പുറത്തിറക്കി കിടത്തിയപ്പോൾ കരച്ചിലടക്കാനാകാതെ കണ്ടുനിന്നവർ

അഞ്ചു വയസ്സുകാരൻ ദേവാക്ഷിദിനെ ആംബുലൻസിൽ നിന്നു പുറത്തിറക്കി കിടത്തിയപ്പോൾ അന്ത്യചുംബനം നൽകി അച്ഛൻ സുനിൽ. ആ കാഴ്ച കണ്ടുനിന്നവർക്കു കരച്ചിലടക്കാനായില്ല. അണപൊട്ടിയ തേങ്ങലുകൾക്കിടെ, കുടയത്തൂർ ദുരന്തത്തിൽ പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങൾ വൈകിട്ട് 5ന് ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിക്കുകയുണ്ടായി.
അങ്ങനെ ആംബുലൻസുകൾ ഓരോന്നായി എത്തിയപ്പോൾ കാത്തുനിന്നവർക്കു നിയന്ത്രണംവിട്ടു. ഒരു നോക്കു കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ഒട്ടേറെ ആളുകളാണ് കൂടിയത്. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി.പ്രസാദ്, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























