സ്കൂട്ടർ ഇടിച്ച വഴിയാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല: അരമണിക്കൂറിലേറെ ഉള്ളിൽ കുടുങ്ങിയ മധ്യവയസ്ക്കന് ദാരുണാന്ത്യം

ആംബുലൻസിന്റെ വാതിൽ തുറക്കാൻ സാധിക്കാതെ അകത്ത് കുടുങ്ങിയ രോഗിയ്ക്ക് ദാരുണാന്ത്യം. ഫറോക്ക് കരുവൻതിരുത്തി എസ്പി ഹൗസിൽ കോയമോനെ (66)യാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ സ്‌കൂട്ടർ ഇടിച്ചത്. കോയമോന്‍ നടന്നുപോകുന്നതിനിടെ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോയമോനെ ആദ്യം ഗവ. ബീച്ച് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.
അവിടെ നിന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ ആംബുലൻസിന്റെ വാതിലാണ് തുറക്കാൻ കഴിയാത്തവിധം അടഞ്ഞ് പോയത്. ഒടുവിൽ മഴു ഉപയോഗിച്ചു വാതിൽ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അരമണിക്കൂറോളമാണ് കോയമോൻ ആംബുലൻസിന്റെ അകത്ത് കുടുങ്ങിയത്. ഒരു ഡോക്ടറും രണ്ട് സുഹൃത്തുക്കളും ആംബുലൻസിൽ ഉണ്ടായിരുന്നു.
ചെറൂട്ടി റോഡിലെ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായ കോയമോൻ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ റെഡ് ക്രോസ് റോഡിനു സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണു സ്കൂട്ടർ ഇടിച്ചത്. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോയമോനെ സ്ഥിതി ഗുരുതരമായതോടെ മെഡിക്കൽ കോളജിലേക്കു മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു.
ബീച്ച് ആശുപത്രിയിലെ ആംബുലൻസിൽ ഉടൻ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. മെഡി. കോളജ് അത്യാഹിത വിഭാഗത്തിലെത്തിയപ്പോൾ രോഗിയോടൊപ്പം ഉണ്ടായിരുന്ന ഡോക്ടറും സുഹൃത്തുക്കളും വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചവിട്ടിത്തുറക്കാനുള്ള ശ്രമവും ഫലിച്ചില്ല. ഇതിനിടെ ആംബുലൻസ് ഡ്രൈവർ പുറത്തിറങ്ങി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് വാതിൽ തുറക്കാൻ നോക്കിയിട്ടും നടന്നില്ല. ഇതിനിടയിൽ ഒരാൾ ചെറിയ മഴുകൊണ്ടു വന്നു വാതിൽ വെട്ടിപ്പൊളിച്ചാണ് കോയമോനെ പുറത്തെടുത്തത്.
https://www.facebook.com/Malayalivartha
























