കേരളത്തില്‍ മഴ പ്രവചനങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്

കേരളത്തില്‍ മഴ പ്രവചനങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിയമസഭയില്‍. ദുരന്ത നിവാരണ സമിതി ഫലപ്രദമല്ലെന്നും സഭയില്‍ സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകള്‍ നേരിടുന്ന ദുരന്തങ്ങള്‍ വ്യത്യസ്തമാണ്. ഇതു സംബന്ധിച്ച് കൃത്യമായ ഒരു ദുരന്ത നിവാരണ സംവിധാനം നിലവില്‍ കേരളത്തിലില്ലെന്നും സതീശന്‍ പറഞ്ഞു.
അതത് ജില്ലകളിലെ പ്രശ്നങ്ങള്‍ മനസിലാക്കി തയ്യാറാക്കുന്ന സംവിധാനത്തിന്റെ അഭാവം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നു.
കൊച്ചി സര്‍വകലാശാലയുടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ ഫലപ്രദമാണെന്നും അത് പ്രയോജനകരമായ രീതീയില്‍ ഉപയോഗപ്പെടുത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു .
നാലു കാലാവസ്ഥാ പ്രവചന ഏജന്‍സികളുടെ മുന്നറിയിപ്പുകള്‍ കേരളം പണം നല്‍കി വാങ്ങിതുടങ്ങിയെന്ന് റവന്യൂമന്ത്രി കെ.രാജന്‍ നിയമസഭയില്‍ മറുപടി പറഞ്ഞു.
മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ കാര്യക്ഷമമായാണ് ദുരന്ത നിവാരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കാലാവസ്ഥാ പ്രവചനത്തില്‍ കൊച്ചി സര്‍വകലാശാലയുടെ സേവനം ലഭ്യമാക്കുന്ന കാര്യത്തില്‍ ആലോചനകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























