എംവി ഗോവിന്ദന്‍ മന്ത്രിപദം ഒഴിയുമെന്നു തീര്‍ച്ച; ഗോവിന്ദന്‍ രാജിവച്ചാല്‍ പകരം സ്ഥാനാര്‍ഥിയായി ഭാര്യയും മുന്‍ ആന്തൂര്‍ നഗരസഭാധ്യക്ഷയുമായ പി.കെ ശ്യാമളയെ പാര്‍ട്ടി അവരോധിക്കുമെന്ന് സൂചന, സിപിഎമ്മില്‍ കുടുംബവാഴ്ച പതിവായിരിക്കെ ഗോവിനന്ദനു പകരം ശ്യാമള എന്ന സാധ്യതയിലേക്ക് പാര്‍ട്ടി വന്നുകൂടായ്കയില്ല

കോടിയേരി ബാലകൃഷ്ണന്റെ പകരക്കാരനായി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തുന്നതോടെ മന്ത്രി എംവി ഗോവിന്ദന്‍ മന്ത്രിപദം ഒഴിയുമെന്നു തീര്‍ച്ചയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍ എത്തുന്നവര്‍ മറ്റ് പദവികള്‍ വഹിക്കാറില്ലാത്ത സാഹചര്യത്തില്‍ ഗോവിന്ദന്‍ തളിപ്പറമ്പ് എംഎല്‍എസ്ഥാനം വൈകാതെ രാജിവയ്ക്കും. ഗോവിന്ദന്‍ രാജിവച്ചാല്‍ പകരം സ്ഥാനാര്‍ഥിയായി ഭാര്യയും മുന്‍ ആന്തൂര്‍ നഗരസഭാധ്യക്ഷയുമായ പി.കെ ശ്യാമളയെ പാര്‍ട്ടി അവരോധിച്ചേക്കാമെന്ന് സൂചന ഉയര്‍ന്നു.
മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി സിപിഎമ്മില്‍ കുടുംബവാഴ്ച സാധാരണമായിരിക്കെ ഗോവിന്ദന് പകരം ഭാര്യ ശ്യാമള സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. മുന്‍പ് എല്‍ഡിഎഫ് കണ്‍വീനറായിരിക്കെ എ വിജയരാഘവന്റെ ഭാര്യയും പാര്‍ട്ടിയില്‍ ഒട്ടും തന്നെ പ്രസക്തയല്ലാത്ത വ്യക്തിയുമായിരിക്കെ കെ ബിന്ദു സ്ഥാനാര്‍ഥിയായി. വിജയിച്ചെത്തിയ ബിന്ദുവിനെ ഏവരെയും ഞെട്ടിച്ചുകൊണ്ട് പിണറായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിയാക്കി പാര്‍ട്ടിയെ അതിശയിപ്പിച്ചു. ഇത്തരത്തില്‍ സിപിഎമ്മില്‍ കുടുംബവാഴ്ച പതിവായിരിക്കെ ഗോവിനന്ദനു പകരം ശ്യാമള എന്ന സാധ്യതയിലേക്ക് പാര്‍ട്ടി വന്നുകൂടായ്കയില്ല. ആന്തൂര്‍ നഗരസഭ മുന്‍ ചെര്‍പേഴ്‌സണും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമാണ് പി.കെ ശ്യാമള. മാത്രമല്ല കോടിയേരി ബാലകൃഷ്ണന്‍, പികെ ശ്രീമതി, ജയരാജന്‍ തുടങ്ങിയവരുടെ താല്‍പര്യവും ശ്യാമളയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ മട്ടന്നൂര്‍ നഗരസഭയിലും സിപിഎം വന്‍തോല്‍വി നേരിട്ട സാഹചര്യത്തില്‍ തളിപ്പറമ്പ് നഷ്ടപ്പെട്ടാല്‍ പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവരും. അതല്ലെങ്കില്‍ പാര്‍ട്ടിയിലും ഭരണത്തിലും പിണറായി അപ്രസക്തനായി മാറും. ആന്തൂര്‍ നഗരസഭാധ്യക്ഷയായിരിക്കെ ശ്യാമള പാര്‍ട്ടിക്ക് പലതരത്തില്‍ കളങ്കമുണ്ടാക്കിയെങ്കിലും പിന്നീട് പാര്‍ട്ടി അതൊന്നു പുനര്‍ചര്‍ച്ചയ്ത്ത് വിഷയമാക്കിയതുമില്ല. നിലവില്‍ തളിപ്പറമ്പില്‍ നിന്നുള്ള എംഎല്‍എയും രണ്ടാം പിണറായി സര്‍ക്കാരില്‍ തദ്ദേശ സ്വയംഭരണഎക്‌സൈസ് മന്ത്രിയുമാണ് എംവി ഗോവിന്ദന്‍മാസ്റ്റര്‍. പ്രൈമറി സ്‌കൂളില്‍ കായികാധ്യാപകനായിരിക്കെ പൂര്‍ണസമയ രാഷ്ട്രീയത്തിലേക്കു കടന്ന ഗോവിന്ദനിപ്പോള്‍ ഭരണത്തില്‍ രണ്ടാമനാണ്.
1970ലാണ് ഗോവിന്ദന്‍ പാര്‍ട്ടി അംഗമാകുന്നത്. എംവി രാഘവനു പിന്നാലെ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ വിശ്വസ്തനായി കണ്ണൂര്‍ സഖാവായാണ് ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടിയുടെ മുന്‍നിരയിലെത്തുന്നത്. ഡിവൈഎഫ്‌ഐയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഗോവിന്ദനാണ് സംഘടനയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റും. പിന്നീട് സംസ്ഥാന സെക്രട്ടറി പദവിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാത്രവുമല്ല ആറു വര്‍ഷത്തോളം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും ദേശാഭിമാനി മുന്‍ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു.
1996, 2001 നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ നിന്നുള്ള എംഎല്‍എയിരുന്നു ഗോവിന്ദന്‍. നിയമസഭാംഗമായിരിക്കുമ്പോഴാണ് 2002ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവിന്ദന്‍ കോണ്‍ഗ്രസിലെ വി.പി അബ്ദുള്‍റഷീദിനെ 22,000 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഇക്കാലത്തും ബിജെപിക്ക് പതിനയ്യാരിരത്തില്‍ താഴെ മാത്രം വോട്ടുകളേ തളിമ്പറമ്പില്‍ നേടാനാകുന്നു. നിലവിലെ സാഹചര്യത്തില്‍ തളിപ്പറമ്പ് സീറ്റ് നിലനിറുത്തുക സിപിഎമ്മിന് അഭിമാനപ്രശ്‌നമാണ്. മുന്‍പ് രണ്ടുതവണ ജെയിംസ് മാത്യു വിജയിച്ചുവന്ന ഈ മണ്ഡലം ഗോവിന്ദനെ പ്രത്യേക താല്‍പര്യത്തിലാണ് പിണറായി ഒരിക്കല്‍ക്കൂടി മത്സരിപ്പിച്ചത്.
വിജയരാഘവനെപ്പോലെ പാര്‍ട്ടിയില്‍ പിണറായിയുടെ വിശ്വസ്തരില്‍ പ്രമുഖനാണ് എംവി ഗോവിന്ദന്‍. ആ നിലയില്‍ ഗോവിന്ദന്റെ ഭാര്യയെ തളിപ്പറ്മ്പില്‍ മത്സരിപ്പിക്കുകയെന്ന നിലപാട് പിണറായി മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. ശക്തമായ ത്രികോണ മത്സരത്തിനൊടുവിലാണ് ഇരിങ്ങാലക്കുട മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും എ വിജയരാഘവന്റെ ഭാര്യയുമായ ആര്‍ ബിന്ദു വിജയിച്ചത്. പിണറായി വീണ്ടും ഭൂരിപക്ഷം നേടിയതോടെ കെ കെ ശൈലജയെ വെട്ടി പിണറായി ബിന്ദുവിന് മന്ത്രിസ്ഥാനം നല്‍കുകയായിരുന്നു.
ഇതുവരെ ഒരു സി പി എം നേതാവിനും ലഭിക്കാത്ത അവസരമാണ് എ വിജയരാഘവന് പാര്‍ട്ടി നല്‍കിയത്. എല്‍ ഡി എഫ് കണ്‍വീനര്‍, പാര്‍ട്ടിയുടെ ആക്ടിംഗ് സെക്രട്ടറി എന്നിങ്ങനെ രണ്ട് സുപ്രധാന പദവികള്‍ വിജയരാഘവന്‍ ഒരേ സമയം വഹിച്ചിരുന്നു. ഭാര്യയെ കൂടി മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതിലെ എതിര്‍പ്പ് പരിഗണിക്കാതെയാണ് ബിന്ദുവിനെ പിണറായി മന്ത്രിയാക്കിയത്. തൃശൂര്‍ കേരളവര്‍മ്മ കോളജിലെ പ്രിന്‍സിപ്പള്‍ കൂടിയായിരുന്ന ബിന്ദുവിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തന്നെ പിണറായി നല്‍കുകയായിരുന്നു. ആറായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ തോമസ് ഉണ്ണിയാടനെയാണ് ബിന്ദു ഇരിങ്ങാലക്കുടയില്‍ പരാജയപ്പെടുത്തിയത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മുന്‍ ഡി ജി പി ജേക്കബ് തോമസ് വന്നതോടെ ത്രികോണ മത്സരമാണ് ആ മണ്ഡലത്തില്‍ നടന്നത്.
https://www.facebook.com/Malayalivartha
























