യഥാർത്ഥ കുറ്റവാളി രക്ഷപെട്ടോ? പ്രോട്ടോക്കോൾ ലംഘനം വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല.... പിണറായിയെ പൊക്കാൻ ടീമിറങ്ങും!

മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചെന്ന് മനസിലാക്കിയാൽ അദ്ദേഹത്തിൻ്റെ പദവിക്ക് തന്നെ ബുദ്ധിമുട്ടുണ്ടാകും. ഇതിൽ നിന്നും അദ്ദേഹത്തിന് രക്ഷപ്പെടണമെങ്കിൽ കേന്ദ്ര സർക്കാർ തന്നെ വിചാരിക്കണം. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സംസ്ഥാനം ഭരിക്കുന്ന സി പി എമ്മിനെ സഹായിക്കുമെന്ന് കരുതാൻ വയ്യ. എന്നാൽ മുഖ്യമന്ത്രിയുടെ അജ്ഞത കാരണമാണ് ഇപ്രകാരം സംഭവിച്ചതെന്ന് വരുത്തി തീർക്കാനാണ് മുഖ്യമന്ത്രിയുടെ സഹപ്രവർത്തകരുടെ ശ്രമം. എന്നാൽ ഈ നീക്കം ശരിയല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങൾ പറയുന്നത്.
കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കസ്റ്റംസ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. ഇതിനുള്ള അനുമതി കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് അയയ്ക്കുവാനുള്ള നടപടികളിലേക്ക് കസ്റ്റംസ് കടന്നത്.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം കസ്റ്റംസിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. അറ്റാഷെക്ക് നോട്ടീസയച്ചത് മാത്രമാണ് അടുത്ത കാലത്ത് കേട്ട ഏക പുരോഗതി. അറ്റാഷെ പൊടിയും തട്ടി സ്ഥലം വിട്ടു കഴിഞ്ഞു. ഇനി അദ്ദേഹത്തെ പിടിക്കാൻ കഴിയില്ല.
നയതന്ത്ര ബാഗേജിലാണ് സ്വര്‍ണം കടത്തിയിരുന്നതെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. കോണ്‍സല്‍ ജനറലിന്‍റെ ഒരു കത്തോടു കൂടിയാണ് ഇവ വിമാനത്താവളത്തിലെത്തിച്ചിരുന്നത്. വിമാനത്താവളത്തില്‍ വരുമ്പോള്‍ ഇവ ഡിപ്ലോമാറ്റിക് കാര്‍ഗോയാണെന്ന് പറഞ്ഞിരുന്നില്ലെന്നാണ് കസ്റ്റംസിൻറെ കണ്ടെത്തൽ. കോണ്‍സല്‍ ജനറലിന്‍റെ കത്തിലും ഇക്കാര്യം രേഖപ്പെടുത്തിയിരുന്നില്ലത്രേ.
ആരാണ് ഈ വിമാനകമ്പനികൾ? യു എ ഇ ആസ്ഥാനമായുള്ള കമ്പനികളാണ് ഇവ. അവർ ഇന്ത്യൻ കമ്പനികളല്ല. അതുകൊണ്ടുതന്നെ കസ്റ്റംസിന് വിദേശ കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ല. അറ്റാഷെക്കെതിരെ നടപടിയെടുക്കാൻ കഴിയാത്തതു പോലെയായിരിക്കും വിമാനകമ്പനികൾക്കെതിരായ നടപടിയും.
ആറാംതവണ സ്വര്‍ണം കടത്തിയ സമയത്ത് വിദേശത്ത് കാര്‍ഗോ പരിശോധിച്ചപ്പോള്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. ഇക്കാര്യം കസ്റ്റംസ് അടക്കമുളള ഏജന്‍സികളോട് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. എന്നാൽ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം സ്വര്‍ണം കൊണ്ടുവന്നയാള്‍ക്ക് വിമാനകമ്പനികള്‍ ഇത് തിരികെ നല്‍കുകയായിരുന്നു. ഇതിൽ അത്ഭുതമൊന്നുമില്ല.കാരണം കമ്പനികൾ നടത്തുന്നത് യു എ ഇ പൗരൻമാരാണ്. ഇന്ത്യയിലെ കസ്റ്റംസ് കേസെടുത്തെന്ന് കരുതി അവർക്ക് യാതൊന്നും സംഭവിക്കാൻ പോകുന്നില്ല.
ഇതെല്ലാം ചെയ്യുന്നത് കസ്റ്റംസ് നിഷ്കളങ്കരായതുകൊണ്ടാണെന്ന് ആരും കരുതരുത്. യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കേണ്ടി വരുമ്പോഴാണ് കുറ്റവാളികളെ വിദേശത്ത് കണ്ടെത്തുന്നത്. അറ്റാഷെയും കോൺസുൽ ജനറലിനെയും ഒരിക്കലും കേന്ദ്ര ത്തിന് പിടികൂടാൻ കഴിയില്ലെന്ന് പിണറായിക്കറിയാം. ഇതു തന്നെയാണ്.അദ്ദേഹത്തിൻ്റെ ധൈര്യം.
https://www.facebook.com/Malayalivartha























