കൂടത്തായി കേസില്‍ സിലിയുടെ മൃതദേഹാവശിഷ്ടത്തില്‍ സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ച ലാബ് അധികൃതരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.... സിലിയുടെ മൃതദേഹാവശിഷ്ടത്തില്‍ വിഷാംശമുണ്ടെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്

കൂടത്തായി കേസില്‍ സിലിയുടെ മൃതദേഹാവശിഷ്ടത്തില്‍ സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ച ലാബ് അധികൃതരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.... സിലിയുടെ മൃതദേഹാവശിഷ്ടത്തില്‍ വിഷാംശമുണ്ടെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. കൂടത്തായി കൊലപാതക പരമ്പരയിലെ ആറില്‍ അഞ്ചുകൊലപാതകവും സയനൈഡ് ഉപയോഗിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കണ്ടെത്തിയത്.
അന്നമ്മ തോമസിനെ ഡോഗ് കില്‍ എന്ന വിഷം ഉപയോഗിച്ചും ടോം തോമസ് , റോയ് തോമസ് , മാത്യു മഞ്ചാടിയില്‍ , സിലി , ആല്‍ഫൈന്‍ എന്നിവരെ സയനൈഡ് നല്‍കിയും ഒന്നാം പ്രതി ജോളി വധിച്ചെന്നാണ് നിഗമനം. കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങളുടെ സാമ്പിളെടുത്ത് രാസപരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിലാണ് ഹൈഡ്രജന്‍ സയനൈഡിന്റെ സാന്നിധ്യം വ്യക്തമായത് . ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഫോറന്‍സിക് വിദഗ്ധരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുക. ഇക്കാര്യം സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണിക്കൃഷ്ണന്‍ പ്രത്യേക കോടതിയെ ബോധിപ്പിച്ചു.
മൊഴി രേഖപ്പെടുത്തിയ ശേഷം അനുബന്ധ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. കൂടത്തായി കൊലപാതക പരമ്പരയിലെ എല്ലാ കേസുകളും കോടതി വീണ്ടും പരിഗണിക്കും.
"
https://www.facebook.com/Malayalivartha























