കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മാതാവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രിയും

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മാതാവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രിയും.
പൗലോ മയിനോയുടെ മരണത്തില്‍ ദുഃഖമുണ്ടെന്നും പരേതയ്ക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നതായും മുര്‍മു ട്വിറ്ററില്‍ കുറിച്ചു. ഈ നികത്താനാവാത്ത നഷ്ടം താങ്ങാന്‍ ദൈവം ശക്തി നല്‍കട്ടെയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചിരുന്നു. ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്നും ദുഃഖത്തില്‍ പങ്കുച്ചേരുന്നുവെന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഇറ്റലിയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച നടക്കും.
https://www.facebook.com/Malayalivartha























