തിരുവനന്തപുരത്ത് കടയ്ക്കുള്ളിൽ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ, അന്വേഷണം ആരംഭിച്ച് കാട്ടാക്കട പൊലീസ്

തിരുവനന്തപുരത്ത് മധ്യവയസ്കനെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കടയിൽ വാച്ച് കട നടത്തുന്ന മലയിൻകീഴ് സ്വദേശി മോഹനനാണ് മരിച്ചത്.കടയുടമ അശോകനെതിരെ കടയുടെ ഭിത്തിയിലും കണ്ണാടിയിലും ചില കാര്യങ്ങൾ എഴുതി വെച്ചിട്ടുള്ളതായി പൊലീസ് പറയുന്നു. സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം കോഴിക്കോട് നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ മരിച്ചു. പൊറ്റമ്മല്‍ സ്വദേശി കനകരാജാണ് മരിച്ചത്. തൊണ്ടയാട് ജംഗ്ഷനില്‍ ആണ് സംഭവം. രാവിലെ എട്ടരയോടെയാണ് തൊണ്ടയാട് ജംഗ്ഷനില്‍ അപകടമുണ്ടായത്.
മെഡിക്കല്‍ കോളേജ് ഭാഗത്ത് നിന്ന് കോഴിക്കോട് നഗരത്തിലേക്ക് വരികയായിരുന്നു ഓട്ടോ. പൊടുന്നനെ നായ ചാടിയപ്പോള്‍ ഓട്ടോറിക്ഷ വെട്ടിച്ചു. ഇതോടെ വാഹനം മറിയുകയും ഡ്രൈവര്‍ കനകരാജിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കനകരാജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.
https://www.facebook.com/Malayalivartha























