ഹൃദയം തകരുന്ന കാഴ്ച്ച: പാമ്പാടി ഒൻപതാം മൈലിൽ ടാങ്കർ ലോറി അപകടം ; കാൽനടയാത്രക്കാരനായ വയോധികന് അതി ദാരുണാന്ത്യം ; മരിച്ചത് പാമ്പാടി കുമ്പന്താനം സ്വദേശി... ഒൻപതാം മൈലിൽ അപകടം തുടർകഥയാവുന്നു...

പാമ്പാടി ഒൻപതാം മൈലിൽ ടാങ്കർ ലോറി തലയിലൂടെ കയറിയിറങ്ങിയാണ് വയോധികന് ഭാരുണാന്ത്യം സംഭവിച്ചത്.പാമ്പാടി കുമ്പന്താനം ചീനിക്കടുപ്പിൽ സി എം കുട്ടപ്പനാണ് മരിച്ചത്.75 വയസ്സായിരുന്നു.
കെ.കെ റോഡിൽ പാമ്പാടി വളവിലായിരുന്നു അപകടം. പ്രദേശത്തെ പെട്രോൾ പമ്പിനു സമീപത്തെ വളവിൽ നടന്നു പോകുകയായിരുന്ന കുട്ടപ്പനെ ടാങ്കർ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. കെകെ റോഡിൽ കോട്ടയം ഭാഗത്തു നിന്നും കുമളി ഭാഗത്തേയ്ക്കു പോകുകയായിരുന്നു ടാങ്കർ ലോറി.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിലേക്ക് വീണ വയോധികന്റെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്കു മാറ്റാൻ ശ്രമിച്ചത്. എന്നാൽ, മരണം സംഭവിച്ചിരുന്നു. ലോറി പാമ്പാടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തുടർന്ന് അഗ്നിശമന രക്ഷാ സേനയുടെ നേതൃത്വത്തിൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം പിന്നീട് ഭാര്യ : തങ്കമ്മ , മക്കൾ : സി കെ രാജു , ഓമന. മരുമക്കൾ : കുഞ്ഞുമോൾ , പരേതനായ റെജി
https://www.facebook.com/Malayalivartha























