ആർഭാട ജീവിതത്തിൽ കടം കയറി കുത്തുപാളയെടുത്തു: കൊഞ്ചിക്കുഴഞ്ഞ് ദേവു വ്യവസായിയെ വളച്ചപ്പോൾ, പ്രോത്സാഹിപ്പിച്ച് താലി കൊടുത്ത ഭർത്താവ്:- ലക്ഷ്യമിട്ടത് അരക്കോടിയോളം രൂപ ... വ്യവസായിയെ മയക്കാൻ ദേവു കാണിച്ചുകൂട്ടിയത് ഇങ്ങനെ...

ഇരിങ്ങാലക്കുട സ്വദേശിയായ ധനകാര്യ സ്ഥാപന ഉടമയെ ഹണിട്രാപ്പില്‍ വീഴ്ത്തി തട്ടിക്കൊണ്ടുപോയി പണവും ആഭരണവും കാറുമെല്ലാം തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ കൂടെ പിടിയിൽ. ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത്, റോഷിത്ത് എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കാര്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും എട്ടു പേരെക്കൂടാതെ ആർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും പാലക്കാട് ഡിവൈഎസ്പി വി.കെ.രാജു പറഞ്ഞു. സംഭവത്തിലെ പ്രധാന പ്രതികളായ ഇന്‍സ്റ്റഗ്രാം താരങ്ങള്‍ ചില്ലറക്കാരല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കൊല്ലം സ്വദേശി ദേവു, ഭര്‍ത്താവ് ഗോകുല്‍ ദീപ് എന്നിവരാണ് അറസ്റ്റിലായ ഇന്‍സ്റ്റ താരങ്ങള്‍. സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ സ്വയം പരിചയപ്പെടുത്തിയ സംഭവം അടക്കം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വിവാഹത്തിന് ശേഷം സ്വപ്‌നം കണ്ടതെല്ലാം നേടിയെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. ആര്‍ഭാട ജീവിതമാണ് ഇവരെ പ്രശ്‌നത്തിലേക്ക് തള്ളിയിട്ടത്. അത് വലിയ തട്ടിപ്പ് നടത്താന്‍ ഇവരെ പ്രേരിപ്പിക്കുകയായിരുന്നു.
ഫിനിക്‌സ് കപ്പിള്‍ എന്ന പേരിലാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെട്ടിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഇവര്‍ക്ക് അറുപതിനായിരത്തില്‍ അധികം ഫോളോവേഴ്‌സുണ്ട്. ഇവരുടെ പോസ്റ്റുകളില്‍ ഇപ്പോള്‍ കമന്റുകളുമായി നിറഞ്ഞിരിക്കുകയാണ് ആരാധകര്‍. പാലാ സ്വദേശിയായ ശരത്താണ് ഹണിട്രാപ്പിന്റെ മുഖ്യ സൂത്രധാരന്‍. ഇയാളാണ് ദേവുവിനെയും ഗോകുലിനെയും ഹണിട്രാപ്പുമായി ബന്ധിപ്പിക്കുന്നത്. ശരത്ത് സോഷ്യല്‍ മീഡിയയില്‍ സ്ത്രീയുടെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കി ഇയാള്‍ ഇരിങ്ങാലക്കുടയിലെ വ്യവസായിയെ പരിചയപ്പെടുകയായിരുന്നു.
ഭര്‍ത്താവ് ഗള്‍ഫിലാണെന്നും വീട്ടില്‍ അമ്മ മാത്രമാണ് ഉള്ളതെന്നും ഇയാളോട് ശരത്ത് പറഞ്ഞു. പാലക്കാട് സ്വദേശിനിയാണെന്നും അറിയിച്ചു. വ്യവസായി ഫോണ്‍ ചെയ്ത് തുടങ്ങിയതോടെയാണ് ശരത് തന്ത്രം മാറ്റിയത്. ദേവുവിന്റെയും ഗോകുലിന്റെയും സഹായം തേടി. തുടര്‍ന്നങ്ങോട്ട് ദേവു പരാതിക്കാരനുമായി അടുപ്പം തുടര്‍ന്നു. ഇയാളെ പാലക്കാട്ടെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതെല്ലാം ഈ സംഘം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് തയ്യാറാക്കിയതാണ്. ഓഗസ്റ്റ് 28നാണ് ഇയാള്‍ പാലക്കാട് എത്തിയത്.
നേരിട്ട് കാണാമെന്നായിരുന്നു പരാതിക്കാരനോട് പറഞ്ഞത്. ഒലവക്കോട്ട് വെച്ച് ഇയാള്‍ ദേവുവിനെ കണ്ടു. പിന്നീട് യാക്കരയിലേക്ക് വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. തട്ടിപ്പുസംഘത്തിലെ യുവാക്കള്‍ നേരത്തെ നിശ്ചയിച്ചത് പ്രകാരം ഈ വീട്ടിലേക്ക് ഇരച്ചെത്തുകയാണ് അടുത്ത പ്ലാന്‍. തുടര്‍ന്ന് യുവതിയെ മര്‍ദിക്കുന്നതായി ഇവര്‍ അഭിനയിക്കും. ഒടുവില്‍ ഒത്തുതീര്‍ക്കാന്‍ പണം ആവശ്യപ്പെടും. വ്യവസായിയുടെ സ്വര്‍ണമാല, മൊബൈല്‍ ഫോണ്‍, പണം, ഡെബിറ്റ്, ക്രെഡിററ് കാര്‍ഡുകള്‍, കാര്‍ എന്നിവ തട്ടിയെടുത്തു.
എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെയാണ് ഇയാളെ കൈയ്യും കാലും കെട്ടിയിട്ട് കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. യാത്രയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് കാറില്‍ നിന്നിറങ്ങി വ്യവസായി രക്ഷപ്പെടുകയായിരുന്നു. ഈ സംഘം പക്ഷേ പിന്നീടും വ്യവസായിയെ മുതലെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇയാളുടെ ഭാര്യയുടെ വീട്ടിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടു. ഇതോടെ പോലീസില്‍ പരാതി എത്തി. വൈകാതെ ഇവര്‍ അറസ്റ്റിലാവുകയായിരുന്നു. ഇതോടെ ഇവരുടെ റീൽസിൽ ആവർത്തിച്ച് പറയുന്നത് തന്നെ സംഭവിക്കുകയായിരുന്നു.
മിന്നുന്നതെല്ലാം പൊന്നല്ല, ആകര്‍ഷിക്കാന്‍ ഇറക്കിയ പല നമ്പരുകളും പൊള്ളയായിരുന്നുവെന്ന് ഇരിങ്ങാലക്കുടയിലെ വ്യവസായിയും തിരിച്ചറിയാന്‍ വൈകി. ഹരം കൊള്ളുന്ന വിഡിയോയും ചടുലമായ സംസാര ശൈലിയുമാണ് വ്യവസായിയെ ആകർഷിച്ചത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ദമ്പതികൾ ഉൾപ്പെടെയുള്ള ആറു പേരെ സഹായിച്ചതിനാണ് ഇന്ദ്രജിത്തിനെയും റോഷിത്തിനെയും പിടികൂടിയത്. ഭീഷണിയിലൂടെ അരക്കോടിയോളം രൂപ നേടുകയായിരുന്നു ഹണി ട്രാപ്പ് സംഘത്തിന്റെ ലക്ഷ്യമെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. തട്ടിപ്പില്‍ കൂടുതലാളുകള്‍ കുരുങ്ങിയിട്ടുണ്ടെന്ന് വാക്കാല്‍ പരാതി പറയുന്നതല്ലാതെ മാനഹാനി കാരണം ആരും രേഖാമൂലം പൊലീസിനെ സമീപിക്കാന്‍ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha























