പിണറായിയുടെ വിധി ഗവര്‍ണറുടെ കയ്യില്‍ രാജി എഴുതി വാങ്ങും ആ കുരുക്ക് വിനയായി

ലോകായുക്തയുടെ അധികാരം ദുര്‍ബലപ്പെടുത്തുന്ന ഭേദഗതി ഉള്‍പ്പെടുന്ന പുതിയ നിയമത്തില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഇപ്പോഴും ഗവര്‍ണര്‍. എന്നാല്‍ ഗവര്‍ണരെ അനുനയിപ്പിക്കാനായി ഒരു ലൂപ്പ് ഹോളിട്ടാണ് ഈ നിയമം പിണറായി കൊണ്ടുവന്നിരിക്കുന്നത്. അതായത് നിലവില്‍ ലോകായുക്തയുടെ ഉത്തരവിന്മേല്‍ അപ്പീലധികാരികളായി നിയമസഭയെയും മുഖ്യമന്ത്രിയെയും സ്പീക്കറെയുമാണ് നിയോഗിച്ചിരിക്കുന്നതെങ്കിലും, ലോകായുക്ത ആവശ്യപ്പെട്ടാല്‍ ഗവര്‍ണര്‍ക്ക് ഇടപെടാനുള്ളരു വകുപ്പ് ഇപ്പോഴും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മൂലനിയമത്തിലെ 12(5) വകുപ്പാണ്. അതാണ് ഇപ്പോള്‍ മാറ്റമില്ലാതെ തുടരുന്നത്. ഇതനുസരിച്ച്, പുറപ്പെടുവിക്കുന്ന ഉത്തരവിന്മേല്‍ ബന്ധപ്പെട്ട അധികാരി സമര്‍പ്പിക്കുന്ന നടപടി റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും അതിന്മേല്‍ ഉചിതനടപടി ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കാം. പ്രത്യേക റിപ്പോര്‍ട്ടായാണ് ഇക്കാര്യം ഗവര്‍ണറെ അറിയിക്കേണ്ടത്.
ബന്ധപ്പെട്ട അധികാരി ഉത്തരവ് അതേപടി അംഗീകരിക്കണമെന്ന 14ാം വകുപ്പിലെ വ്യവസ്ഥ മാറ്റി, തള്ളുകയോ കൊള്ളുകയോ എന്നാക്കിയതാണ് ഭേദഗതി ബില്ലിനെ വിവാദത്തിലാഴ്ത്തിയത്. അധികാരികളായിരുന്ന ഗവര്‍ണര്‍, മുഖ്യമന്ത്രി, സംസ്ഥാന സര്‍ക്കാര്‍ എന്നിവരെ മാറ്റി പകരം നിയമസഭ, മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവരെയാക്കി. രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും ഒഴിവാക്കുകയും ചെയ്തു. ഇങ്ങനെ ലോകായുക്ത ഉത്തരവിന് ഉപദേശക സ്വഭാവം മാത്രമാക്കി പരിമിതപ്പെടുത്തിയപ്പോഴും, അതിലെ 12ാം വകുപ്പ് അതേപടി തുടര്‍ന്നത് ആരുടെയും കണ്ണില്‍ പെടാതെ പോയി.
പന്ത്രണ്ടാം വകുപ്പിലെ മൂന്നാം ഉപവകുപ്പനുസരിച്ചാണ് ലോകായുക്ത ആക്ഷേപങ്ങള്‍ പരിശോധിച്ച് തീര്‍പ്പാക്കേണ്ടത്. ഇതേ വകുപ്പിലെ അഞ്ചാം ഉപവകുപ്പില്‍ പറയുന്നത് ഇങ്ങനെ: 'ലോകായുക്തയോ ഉപലോകായുക്തയോ പുറപ്പെടുവിക്കുന്ന വിധിയിന്മേല്‍ റിപ്പോര്‍ട്ട് ലോകായുക്തയ്ക്ക് തൃപ്തികരമല്ലെന്ന് തോന്നിയാല്‍ ഉചിതമായ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് നല്‍കാം'.ഫലത്തില്‍, ഗവര്‍ണര്‍ക്ക് ഇപ്പോഴും ബില്ലിന്മേല്‍ ഒരു പിടി അയയാതെ കിടപ്പുണ്ടെന്ന് ഇതിലൂടെ വ്യക്തം.
എന്നാല്‍ ഇപ്പോള്‍ നിയമ ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പുവച്ചാല്‍ ഇനിയുണ്ടാകാന്‍ പോകുന്ന ലോകായുക്ത വിധികളിലും ഗവര്‍ണറെ സ്വാധീനികാകാനാകും എന്ന കണക്കുകൂട്ടലിലാണ് പിണറായി സര്‍ക്കാര്‍. ഇവിടെയാണ് ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകാന്‍ പോകുന്നത്. ഈ നിയമത്തില്‍ ഗവര്‍ണര്‍ ഒപ്പുവച്ചാല്‍ അഭിപ്രായ വെത്യാസമുണ്ടെങ്കിലും ഞാന്‍ എന്നും പിണറായി സര്‍ക്കരിനൊപ്പമാണെന്ന ഒരു പ്രതീതി കേരള രാഷ്ട്രീയത്തിലുണ്ടാകും. അതുണ്ടാകാതിരിക്കണമെങ്കില്‍ ഗവര്‍ണര്‍ ഈ നിയമത്തിന് അംഗീകാരം നല്‍കരുത്. എന്തായാലും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് പൂര്‍ണ ബോധ്യം ഉള്ളതുകൊണ്ടുതന്നെ. പിണറായിയുടെ കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമായിട്ടുണ്ട്.
പിണറായി വിജയനെതിരെ ഇപ്പോള്‍ ഉള്ള ആരോപണങ്ങളില്‍ ലോകായുക്ത വിധി പറഞ്ഞാല്‍ പിണറായി വിജയന് മുഖ്യമന്ത്രി പദം ഒഴിയേണ്ട സാഹചര്യം ഉണ്ടാകും. അതുണ്ടാകാതിരിക്കാനാണ് ഈ നിയമ ഭേദഗതി. ഗവര്‍ണര്‍ ഒപ്പിടാതിരുന്നാല്‍ ആ രാജിയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
അതേസമയം പുതിയ നിയമത്തില്‍ നിയമോപദേശം തേടാനാണ് രാജ്ഭവന്റെ ആലോചന. ചൊവ്വാഴ്ച നിയമസഭയില്‍ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്‍ അംഗീകാരത്തിനായി ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് മുമ്പിലെത്തും. ഗവര്‍ണറുടെ അംഗീകാരമുണ്ടെങ്കില്‍ മാത്രമേ നിയമഭേദഗതി നിലവില്‍ വരൂ.
അഴിമതിക്കാരെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ രാജിവയ്ക്കണമെന്ന വ്യവസ്ഥയാണ് ഭേദഗതി ചെയ്തിട്ടുള്ളത്. ലോകായുക്തയുടെ കണ്ടെത്തല്‍ മുഖ്യമന്ത്രിക്കെതിരാണെങ്കില്‍ നിയമസഭയ്ക്കും, മന്ത്രിമാര്‍ക്കെതിരാണെങ്കില്‍ മുഖ്യമന്ത്രിക്കും, എംഎല്‍എമാര്‍ക്കെതിരാണെങ്കില്‍ സ്പീക്കര്‍ക്കും തീരുമാനമെടുക്കാന്‍ അധികാരം കൊടുക്കുന്നതാണ് പ്രധാന ഭേദഗതി. അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനമെന്ന പദവിയുള്ള ലോകായുക്തയുടെ അധികാരിയായി തീര്‍പ്പ് നിയമസഭയോ മുഖ്യമന്ത്രിയോ (കോമ്പീറ്റന്റ് അതോറിറ്റി) വരുന്നത് നിയമ സംവിധാനമെന്നത്തിന് എതിരാകുമോയെന്നാണ് ഗവര്‍ണര്‍ ചോദിക്കുന്നത്.
ബില്‍ തല്‍ക്കാലം രാഷ്ട്രപതിക്ക് അയക്കില്ലെന്നും സൂചനയുണ്ട്. ലോകായുക്തയുടെ തീര്‍പ്പില്‍ തീരുമാനമെടുക്കാനുള്ള അധികാരം മുഖ്യമന്ത്രിയ്ക്ക് നല്‍കുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. താന്‍ ഒരിക്കല്‍ അംഗീകരിച്ച ഓര്‍ഡിനന്‍സ് നിയമമാക്കുമ്പോള്‍ രാഷ്ട്രപതിക്കയക്കുന്നതില്‍ അനൗചിത്യമുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളില്‍ നിന്ന് വീണ്ടും മാറ്റങ്ങള്‍വരുത്തുകയും ലോകായുക്തയുടെ തീര്‍പ്പില്‍ തീരുമാനമെടുക്കാന്‍ നിയമസഭയെയും സ്പീക്കറെയും അധികാരപ്പെടുത്തുന്ന വ്യവസ്ഥകള്‍ അധികമായി ഉള്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ വേണമെന്ന അഭിപ്രായമാണ് രാജ്ഭവനുള്ളത്.തീരുമാനമെടുക്കുന്നതിന് ഗവര്‍ണര്‍ക്ക് ഭരണഘടന കാലപരിധി നിഷ്‌കര്‍ഷിക്കുന്നില്ല.
https://www.facebook.com/Malayalivartha
























