Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

കാനത്തിന്റെ ആഗ്രഹം പുറത്ത്... സിപിഐയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജിമോള്‍; സിപിഐ തിരുമേനിമാരുടെ മുന്നില്‍ മുട്ടുമടക്കില്ല; അപവാദ പ്രചാരണം കയ്യും കെട്ടി കേട്ടിരിക്കാന്‍ കഴിയില്ല; ജില്ലാ സെക്രട്ടറിയാകാന്‍ അയോഗ്യതയുണ്ടെന്നു കരുതുന്നില്ല; സ്വീകാര്യമെങ്കില്‍ വീണ്ടും സെക്രട്ടറി സ്ഥാനത്തെത്തുമെന്ന് കാനം

02 SEPTEMBER 2022 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ... തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരി തൂങ്ങി മരിച്ച നിലയിൽ ...ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ

മുന്‍ എംഎല്‍എ ഇ.എസ്. ബിജിമോള്‍ സിപിഐയെ വെള്ളം കുടുപ്പിക്കുകയാണ്. വ്യക്തിഹത്യ ചെയ്യുന്നു എന്ന് ആരോപിച്ച് സിപിഐ ഇടുക്കി ജില്ലാ നേതൃത്വവുമായി കൊമ്പുകോര്‍ത്തിരിക്കുകയാണ് ബിജിമോള്‍.

അപവാദ പ്രചാരണം കയ്യും കെട്ടി കേട്ടിരിക്കാന്‍ കഴിയില്ലെന്നും ജില്ലാ സെക്രട്ടറിയാകാന്‍ അയോഗ്യതയുണ്ടെന്നു കരുതുന്നില്ലെന്നും ബിജിമോള്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ തന്നെ പരാജയപ്പെടുത്താന്‍ നടത്തിയ ഇടപെടലുകള്‍ ദൗര്‍ഭാഗ്യകരമാണെന്നും പറഞ്ഞു. സിപിഐയില്‍ പുരുഷാധിപത്യമുണ്ടെന്നും സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവരോടു സന്ധിയില്ലെന്നും രൂക്ഷമായ ഭാഷയിലുള്ള കുറിപ്പ് ബിജിമോള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് വിവാദം തുടങ്ങിയത്.

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 7 വോട്ടുകള്‍ മാത്രമാണ് ബിജിമോള്‍ക്കു കിട്ടിയത്. 43 വോട്ടുകള്‍ നേടി െക.സലീംകുമാര്‍ വിജയിച്ചു. ഔദ്യോഗിക പക്ഷം നിര്‍ദേശിച്ച ബിജിമോളെ ജില്ലാ നേതൃത്വം തള്ളുകയായിരുന്നു. 50 അംഗ ജില്ലാ കൗണ്‍സിലില്‍ ബിജിമോള്‍ ഉള്‍പ്പെടെ 9 സ്ത്രീകളുണ്ടായിരുന്നിട്ടും കനത്ത പരാജയം നേരിടേണ്ടി വന്നതു ചര്‍ച്ചയായി.

ശിവരാമന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലും ബിജിമോള്‍ക്കെതിരെ കടുത്ത വിമര്‍ശനമുണ്ടായിരുന്നു. വനിതയായ എന്നെ ഇടുക്കി ജില്ലാ സെക്രട്ടറിയാക്കണമെന്നു പാര്‍ട്ടി കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ സമ്മേളനത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജില്ലാ നേതൃത്വം അംഗീകരിച്ചില്ല. എന്നെ വ്യക്തിഹത്യ നടത്താന്‍ ജില്ലാ നേതൃത്വം വലിയ ശ്രമം നടത്തി. ഒരു വനിത ജില്ലാ സെക്രട്ടറിയാവുന്നുവെന്ന തീരുമാനം അട്ടിമറിച്ചുവെന്നും ബിജിമോള്‍ ആരോപിച്ചു.

ബിജിമോളുടെ ഫെയ്‌സ്ബുക് പോസ്റ്റ് വിവാദമായിരുന്നു. പോസ്റ്റിലെ പ്രസക്തഭാഗം ഇങ്ങനെയാണ്...

15% സ്ത്രീസംവരണം നേതൃത്വനിരയില്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നല്‍കിയതിന്റെ ഭാഗമായാണ് ഒരു വനിതയെയെങ്കിലും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കണമെന്ന് എന്‍എഫ് ഐഡബ്ലുവിന്റെ കേരള ഘടകം നിലപാട് സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി പദവിയിലേക്ക് എന്റെ പേരു നിര്‍ദേശിക്കുകയും ചെയ്തു. പുരുഷ കേന്ദ്രീകൃതമായ ആ കൊക്കൂണില്‍ തൊട്ടതോടെ എനിക്ക് നേരെയുണ്ടായ അധിക്ഷേപം വിവരണാതീതമാണ്.

എന്നെ അപമാനിക്കുവാന്‍ ശ്രമിച്ച ആദര്‍ശ രാഷ്ട്രീയ വക്താക്കളുടെ നെറികേട് ഒരു ദുരനുഭവമായി എന്നെ വേട്ടയാടും. പക്ഷേ, തളര്‍ന്നുപോകില്ല. കൂടുതല്‍ കരുത്തോടെ മുന്നേറും. സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ ഏത് പൊന്നു തമ്പുരാന്‍ ആയാലും അവരോട് എനിക്ക് എന്നും ആനക്കാട്ടില്‍ ഈപ്പച്ചന്റെ ഡയലോഗില്‍ പറഞ്ഞാല്‍ 'ഇറവറന്‍സാണ്'. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോള്‍ ഇത്തിരി ഔട്ട്‌സ്‌പോക്കണാകും തിരുമേനിമാരെ, കാരണം ഇതു ജനുസ്സ് വേറെയാണ്.

അതേസമയം വനിതയാണ് എന്നതുകൊണ്ടു മാത്രം പാര്‍ട്ടി ജില്ലാ സെക്രട്ടറി ആകാന്‍ കഴിയില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി കെ.കെ.ശിവരാമന്‍ പറഞ്ഞു. സ്ത്രീ എന്ന പരിഗണന നല്‍കിയില്ലെന്നതു ബിജിമോളുടെ തോന്നല്‍ മാത്രമാണ്. ഇ.എസ്.ബിജിമോളുടെ വിമര്‍ശനം പാര്‍ട്ടി പരിശോധിക്കും. കാര്യങ്ങള്‍ വേണ്ടവിധം ആലോചിക്കാതെയാണു വിമര്‍ശനം. ബിജിമോള്‍ക്ക് എല്ലാം നല്‍കിയത് പാര്‍ട്ടിയാണ്. വിമര്‍ശനം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ശിവരാമന്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടിക്ക് സ്വീകാര്യമെങ്കില്‍ അടുത്തതവണയും താന്‍ സെക്രട്ടറി സ്ഥാനത്തുണ്ടാകുംമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. താന്‍ സെക്രട്ടറിയായി തുടരുന്നത് ദഹിക്കാത്തവര്‍ക്കുള്ള മരുന്ന് നല്‍കാനറിയാമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സി പി ഐയെ തകര്‍ക്കാനുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയാണ്. പാര്‍ട്ടി ശത്രുക്കളുമായി ചേര്‍ന്ന് ഇവര്‍ നടത്തുന്ന നീക്കം ശക്തമായി നേരിടുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (12 minutes ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (22 minutes ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (35 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (53 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (1 hour ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (7 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (7 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (7 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

Malayali Vartha Recommends