കാർഷിക വിളകൾ നശിപ്പിക്കും, റോഡിന് കുറുകെയോടി വാഹനങ്ങൾ അപകടത്തിൽപ്പെടുത്തും; കരുവാരക്കുണ്ടില്‍ സ്ഥിരം ശല്യമായ എട്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു

മലപ്പുറത്ത് ദിവസങ്ങളായി സ്ഥിരം ശല്യമായുണ്ടാക്കിയ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. തുടർന്ന് കരുവാരക്കുണ്ട് പഞ്ചായത്തിൽ കൊന്നൊടുക്കിയത് എട്ട് കാട്ടുപന്നികളെയാണ്. മലപ്പുറത്തെ കർഷകരുടെ അഭ്യർത്ഥന മാനിച്ച് ഗ്രാമപ്പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും അനുമതിയോടെ പ്രത്യേക സംഘമെത്തിയാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്.
അതേസമയം കരുവാരക്കുണ്ട് ഉൾപ്പടെയുള്ള മേഖലകളിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞ ദിവസം പയ്യാക്കോട്, വാക്കോട്, കണ്ണത്ത് എന്നിവടങ്ങളിൽ നിന്നായി എട്ട് പന്നികളെയാണ് വകവരുത്തിയത്. എന്നാൽ കാർഷിക വിളകൾ നശിപ്പിക്കുന്നതിനൊപ്പം തന്നെ റോഡിന് കുറുകെയോടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിരുന്നു.ഇതേതുടർന്ന് കർഷകരുടെ അഭ്യർഥന പ്രകാരം വനം വകുപ്പിന്‍റെ അനുമതിയുള്ള പ്രത്യേക സംഘമാണ് കരുവാരക്കുണ്ടിൽ പന്നി വേട്ട നടത്തുന്നത്.
മാത്രമല്ല പ്രത്യേകം പരിശീലനം സിദ്ധിച്ച വേട്ടനായ്ക്കളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ കാട്ടുപന്നികളെ കൃഷിയിടത്തിലെത്തി വകവരുത്തുന്നത് സംബന്ധിച്ച് ഗ്രാമപ്പഞ്ചായത്ത് അധികൃതർക്ക് ആശയകുഴപ്പമുണ്ടായത് വേട്ടയാടൽ അൽപം വൈകാൻ കാരണമായി.
ഇതിനു പിന്നാലെ കർഷകരുടെ ആവശ്യം പരിഗണിച്ച് പന്നികളെ വെടിവെച്ചിടാൻ അനുമതി നൽകുകയായിരുന്നു. തുടർന്ന് വെടിവെച്ച് കൊന്ന കാട്ടുപന്നികളെ കണ്ണത്തെ മണിമല മാനുവൽ കുട്ടിയുടെ ഭൂമിയിൽ സംസ്‌കരിച്ചു. കൂടാതെ വരും ദിവസങ്ങളിലും ഇത്തരം നടപടികൾ തുടരുന്നതാണെന്നും ഗ്രാമപ്പഞ്ചായത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















