രക്ഷപ്പെടാനായി പോലീസുകാര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗം... ഒടുവില്‍ കഞ്ചാവു വില്‍പ്പനക്കാരനും സഹായിയും അറസ്റ്റില്‍ ....

രക്ഷപ്പെടാനായി പോലീസുകാര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗം... ഒടുവില്‍ കഞ്ചാവു വില്‍പ്പനക്കാരനും സഹായിയും അറസ്റ്റില്‍ .ആറുകിലോ കഞ്ചാവുമായാണ് കഞ്ചാവു വില്‍പ്പനക്കാരനും സഹായിയും അറസ്റ്റിലായത്. മേപ്പാടി സ്വദേശികളായ നാസിക്, മണി എന്നിവരാണ് അറസ്റ്റിലായത്.
മേപ്പാടി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. യോദ്ധാവ്-ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ചേരമ്പാടി അതിര്‍ത്തി കടത്തിയശേഷം അവിടെ നിന്ന് ബൈക്കിലാണ് സുഹൃത്തായ മണിയുടെ വീട്ടില്‍ കഞ്ചാവ് നാസിക് എത്തിച്ചത്. ഇവിടെവെച്ച് ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പന നടത്താനാണ് ഇരുവരുടെയും ഉദ്ദേശം. ഇതിനിടെ രക്ഷപ്പെടാനായി നാസിക് പോലീസുകാര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ അടിക്കുകയും ഒരാളെ കടിക്കുകയും ചെയ്തു.
നാസിക്കിനെ അറസ്റ്റുചെയ്ത് ദേഹപരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പോലീസിനെ ആക്രമിച്ചത്. നിലവില്‍ കഞ്ചാവ് കടത്തിന് പുറമെ പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും നാസിക്കിന്റെപേരില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ചെയ്തു.മേപ്പാടി സി.ഐ. എ.ബി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. മുമ്പും നാസിക്ക് കഞ്ചാവ് കടത്താനായി ശ്രമിച്ചിരുന്നതായും അമ്പലവയല്‍, കല്പറ്റ പോലീസ് സ്റ്റേഷനുകളില്‍ ഇതുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നുണ്ടെന്നും പോലീസ് .
"
https://www.facebook.com/Malayalivartha


























