Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

'ദേശീയബോധമുള്ള മുഴുവൻ ഇന്ത്യക്കാരും ആഹ്ലാദത്തോടെയും അഭിമാനത്തോടെയും ഈ നടപടികളെ സ്വാഗതം ചെയ്തപ്പോൾ ശശി തരൂരിൽ നിന്നുണ്ടായ പ്രതികരണം ഞെട്ടിച്ചു കളഞ്ഞു . ബ്രിട്ടീഷ് കോളനി വാഴ്ചയുടെ നിശിത വിമർശകനായിരുന്ന തരൂർ. രാജസ്ഥാന്റെ പേര് മാറ്റുമോ എന്ന ബാലിശമായ കുതർക്കമാണ് ഉന്നയിച്ചത്...' സന്ദീപ് ജി.വാര്യർ കുറിക്കുന്നു

13 SEPTEMBER 2022 03:01 PM IST
മലയാളി വാര്‍ത്ത

ദില്ലിയിലെ രാജ് പഥും കൊളോണിയൽ ഭരണത്തിന്റെ അവശേഷിപ്പാണ് എന്ന് വ്യക്തമാക്കി സന്ദീപ് ജി. വാര്യർ. അടിമത്തത്തിന്റെ പേരാണ് . ബ്രിട്ടീഷ് രാജവാഴ്ചയോടുള്ള ബഹുമാനാർത്ഥമാണ് രാജ് പഥ്‌ എന്ന പേര് നൽകപ്പെട്ടത്. അവിടെ സ്ഥാപിക്കപ്പെട്ടിരുന്നത് കിംഗ് ജോർജിന്റെ പ്രതിമയായിരുന്നു . ആ പ്രതിമ മാറ്റി പകരം സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടു. കിങ്‌സ് വേ എന്ന രാജ് പഥിനെ കർത്തവ്യ പഥ്‌ ആയി പുനർ നാമകരണം ചെയ്തു എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

Britain owes India reparations എന്ന ഓക്സ്ഫോർഡ് യൂണിയനിലെ ശശി തരൂരിന്റെ വിഖ്യാത പ്രസംഗം കേട്ട് രാഷ്ട്രീയ ഭേദമന്യേ കയ്യടിച്ചവരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയും, ഞാനും നിങ്ങളുമടക്കമുള്ള സാധാരണക്കാരും ഉണ്ടായിരുന്നു . ഏതൊരു ഇന്ത്യക്കാരന്റെയും ദേശാഭിമാനത്തെ പ്രോജ്ജ്വലിപ്പിക്കുന്ന വാക്കുകളാണ് ശശി തരൂരിൽ നിന്നും നാം അന്ന് കേട്ടത്.

കൊളോണിയൽ ഭരണത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബ്രിട്ടൻ കൊള്ള ചെയ്തതിന്റെ , ഇന്ത്യയിലെ ലക്ഷക്കണക്കിന് മനുഷ്യരെ പട്ടിണിക്കിട്ട് കൊന്നതിന്റെ ഒക്കെ വിശദശാംശങ്ങൾ തരൂർ പറഞ്ഞപ്പോൾ ബ്രിട്ടീഷ്‌ ജനത തല കുമ്പിട്ടാണ് തങ്ങളുടെ പൂർവികരുടെ ചെയ്തികൾ കേട്ടത്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ തിരുശേഷിപ്പുകൾ ഇന്നും നമ്മുടെ രാജ്യത്ത് അവശേഷിക്കുന്നുണ്ട് . നമ്മുടെ വിദ്യാലയങ്ങളിൽ , നമ്മുടെ മാധ്യമങ്ങളിൽ, നമ്മുടെ ജുഡീഷ്യറിയിൽ, നമ്മുടെ രാഷ്ട്രീയ പാർട്ടികളിൽ എന്തിനേറെ നമ്മുടെ മനോഭാവങ്ങളിൽ വരെ ബ്രിട്ടീഷ് കോളനി വാഴ്ചയോടുള്ള വിധേയത്വം ദർശിക്കാനാവും .

ആത്മാഭിമാനമുള്ള ഒരു രാഷ്ട്രവും ജനതയും അടിമത്തത്തിന്റെ ചിഹ്നങ്ങൾ തച്ചുടക്കും. അത് കാവ്യനീതിയാണ് . അത് ലോകത്തെല്ലായിടത്തും നമുക്ക് ദർശിക്കാനാവും. പൂർവികനെ അണിയിച്ച കൈവിലങ്ങ് ആരും ആഭരണമായി സൂക്ഷിക്കാറില്ല. ദില്ലിയിലെ രാജ് പഥും കൊളോണിയൽ ഭരണത്തിന്റെ അവശേഷിപ്പാണ് . അടിമത്തത്തിന്റെ പേരാണ് . ബ്രിട്ടീഷ് രാജവാഴ്ചയോടുള്ള ബഹുമാനാർത്ഥമാണ് രാജ് പഥ്‌ എന്ന പേര് നൽകപ്പെട്ടത് . അവിടെ സ്ഥാപിക്കപ്പെട്ടിരുന്നത് കിംഗ് ജോർജിന്റെ പ്രതിമയായിരുന്നു . ആ പ്രതിമ മാറ്റി പകരം സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടു. കിങ്‌സ് വേ എന്ന രാജ് പഥിനെ കർത്തവ്യ പഥ്‌ ആയി പുനർ നാമകരണം ചെയ്തു .

ദേശീയബോധമുള്ള മുഴുവൻ ഇന്ത്യക്കാരും ആഹ്ലാദത്തോടെയും അഭിമാനത്തോടെയും ഈ നടപടികളെ സ്വാഗതം ചെയ്തപ്പോൾ ശശി തരൂരിൽ നിന്നുണ്ടായ പ്രതികരണം ഞെട്ടിച്ചു കളഞ്ഞു. ബ്രിട്ടീഷ് കോളനി വാഴ്ചയുടെ നിശിത വിമർശകനായിരുന്ന തരൂർ രാജസ്ഥാന്റെ പേര് മാറ്റുമോ എന്ന ബാലിശമായ കുതർക്കമാണ് ഉന്നയിച്ചത്. ഹാ കഷ്ടം എന്നേ പറയാനുള്ളു . ശശി തരൂരിനോട് പറയാനുള്ളത്, ഗ്യാലറിയുടെ കയ്യടിക്ക് വേണ്ടി വാക്കും എഴുത്തും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലാത്ത ഇംഗ്ലീഷ് ഇളയിടമായി മാറരുത് എന്നാണ്. നല്ല നമസ്കാരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (8 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (31 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (43 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (49 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (58 minutes ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (9 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (11 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (11 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (12 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (12 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (12 hours ago)

Malayali Vartha Recommends