ബൈക്കിലെത്തിയത് രണ്ടുപേർ, അടുത്തെത്തിയപ്പോൾ വേഗത കുറച്ചു.. നോക്കിയതും ഉടനെ അവർ കൈയിലിരുന്ന പൊതി മുഖത്തിനുനേരെ എറിഞ്ഞു...കണ്ണില്‍ മുളകുപൊടി വിതറി മാല കവരാന്‍ ശ്രമിച്ചുവെന്നാണ് പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡറും ആക്ടിവിസ്റ്റുമായ സിസിലി...

തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. കാറില്‍ ഇരിക്കവേ ബൈക്കിലെത്തിയ സംഘം മുഖത്തേക്ക് മുളകുപൊടി വിതറുകയായിരുന്നു. മുളകുപൊടി വിതറിയ ശേഷം കഴുത്തില്‍ കിടന്ന മൂന്ന് പവന്റെ സ്വര്‍ണമാല കവരാന്‍ ശ്രമിച്ചുവന്നും സിസിലി പറഞ്ഞു.
ട്രാന്‍സ്‌ജെന്‍ഡറും ആക്ടിവിസ്റ്റുമായ സിസിലിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് മുളക് പൊടി വിതറിയ ശേഷം തന്നെ ആക്രമിച്ചതെന്ന് സിസിലി പറഞ്ഞു.ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടിയ സിസിലി കസബ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























