മലപ്പുറത്ത് ഇന്റർലോക്ക് തൊഴിലാളിയായ യുവാവ് വീടിനുള്ളിലും, വാടക ക്വാര്‍ട്ടേഴ്സിൽ 36കാരനും തൂങ്ങി മരിച്ച നിലയിൽ

മലപ്പുറത്ത് യുവാക്കളുടെ ആത്മഹത്യ. രണ്ട് ഇടങ്ങളിലായി 20കാരനായ ഇന്റർലോക് തൊഴിലാളിയും, വാടക വീട്ടിൽ കഴിയുന്ന 36കാരനെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുപതുകാരനെ വീടിനകത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എടക്കര താഴെഇല്ലിക്കാട് കാരക്കോട്മുക്കം ചന്ദ്രന്റെ മകൻ ശ്രീജിൻ ആണ് മരിച്ചത്. വൈകീട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഉടൻ എടക്കര ഏറനാട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂക്കോട്ടൂര്‍ വെള്ളൂര്‍ ചെറുക്കാപറമ്പില്‍ സുബ്രഹ്മണ്യന്റെ മകന്‍ അനൂപ് (36) വാടക ക്വാര്‍ട്ടേഴ്സിലാണ് തൂങ്ങി മരിച്ചത്. പുല്ലാനൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭാര്യ രാത്രി പതിനൊന്നരയോടെ ഉണർന്നപ്പോഴാണ് അനൂപിനെ തൂങ്ങിയ നിലയിൽ കണ്ടത്.
ഉടൻ അയൽവാസികളും ബന്ധുക്കളുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്‌ഐ പി കെ ഖമറുസ്സമാൻ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളെജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
എടക്കര എസ്‌ഐ കെ അബൂബക്കർ ഇൻക്വസ്റ്റ് ചെയ്ത ശ്രീജിന്റെ മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ഏരഞ്ഞിമങ്ങാട് പണപ്പൊയിൽ കുടുംബ ശ്മശാനത്തിൽ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha


























