റെയിൽവേ സ്റ്റേഷനിൽ പരിശോധന നടക്കുന്നത് കണ്ട് ഭയന്ന് പ്ലാറ്റ്‌ഫോമിൽ വിശ്രമിച്ചു: പന്തിയല്ലെന്ന് കണ്ട് ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പിടിവീണു:- രണ്ട് ലക്ഷം രൂപയോളം വിലവരുന്ന ചരസ് കടത്താൻ ശ്രമിച്ച യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

ട്രെയിനിൽ വീര്യംകൂടിയ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ യുവതി അടക്കം മൂന്ന് പേർ പിടിയിൽ. രണ്ട് ലക്ഷം രൂപയോളം വിലവരുന്ന 20 ഗ്രാം ചരസ് കടത്താൻ ശ്രമിച്ച തൃശൂർ സ്വദേശി അശ്വതി(24), തൃപ്രയാർ നാട്ടിക സ്വദേശി ആഷിക്(24), കാര സ്വദേശി അജയ്(21) എന്നിവരെയാണ് റെയിൽവേ സംരക്ഷണസേനയും പാലക്കാട് എക്സൈസ് റേഞ്ച് സംഘവും ചേർന്ന് പിടികൂടിയത്.
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടക്കുന്നത് കണ്ട് ഭയന്ന സംഘം ആദ്യം പ്ലാറ്റ്‌ഫോമിൽ വിശ്രമിച്ചു. പിന്നീട് സ്റ്റേഷന് പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. മണാലിയിൽ നിന്ന് വാങ്ങിയ ചരസ് റോഡ് മാർഗം ഡൽഹിയിലെത്തിച്ച് അവിടെ നിന്ന് കേരള എക്സ്പ്രസിൽ തൃശൂരിലേക്ക് എത്തിക്കാനാണ് ശ്രമിച്ചതെന്ന് സംഘം മൊഴി നൽകി.
https://www.facebook.com/Malayalivartha


























