Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശുചീകരണ തൊഴിലാളികള്‍ ഭക്ഷണം മാലിന്യത്തില്‍ തളളിയതിനെതിരെ എടുത്ത നടപടി പിന്‍വലിക്കാന്‍ തീരുമാനം

13 SEPTEMBER 2022 08:17 PM IST
മലയാളി വാര്‍ത്ത

ശുചീകരണ തൊഴിലാളികള്‍ ഭക്ഷണം മാലിന്യത്തില്‍ തളളിയതിനെതിരെ എടുത്ത നടപടി പിന്‍വലിക്കാന്‍ തീരുമാനമായി. നഗരസഭയുടെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ചാല സര്‍ക്കിള്‍ ഓഫീസില്‍ അഞ്ചാം തീയതിയാണ് ശുചീകരണ തൊഴിലാളികള്‍ ഭക്ഷണം മാലിന്യത്തില്‍ തളളിയത്.

ശുചീകരണ തൊഴിലാളികളായ എ ശ്രീകണ്ഠന്‍, സന്തോഷ്, വിനോദ് കുമാര്‍ ,രാജേഷ്, ബിനുകുമാര്‍ , സുജാത, ജയകുമാരി , എന്നിവര്‍ക്കെതിരെയുള്ള നടപടിയാണ് പിന്‍വലിച്ചത്. ഇവര്‍ക്കൊപ്പം നടപടിയെടുത്ത താല്‍ക്കാലിക ജീവനക്കാരായ നാല് പേര്‍ക്കെതിരെയുള്ള നടപടിയും പിന്‍വലിച്ചു.

പ്രക്ഷോഭങ്ങളോടും സമരങ്ങളോടും അനുഭാവപൂര്‍വ്വമായ സമീപനമാണ് ഭരണസമിതിയ്ക്ക് ഉള്ളത്. എന്നാല്‍ ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിയുന്ന രീതിയിലുള്ള സമരരൂപങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. മേലില്‍ ഇത്തരം വൈകാരിക പ്രകടനങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന ജീവനക്കാരുടെയും സംഘടനകളുടെയും ഉറപ്പിന്മേലാണ് ഇപ്പോള്‍ ശിക്ഷാനടപടി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ഓണാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തിരുവനന്തപുരം നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ ഭക്ഷണം മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ചത്. ജോലി നേരത്തെ തീര്‍ത്തിട്ടും ഓണാഘോഷത്തിന് തൊട്ടുമുമ്പ് അറവുമാലിന്യം പെറുക്കാന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇവരോട് ആവശ്യപ്പെട്ടതോടെയാണ് പ്രതിഷേധം അരങ്ങേറിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends