Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 വിദേശ മലയാളിയായ കാമുകനൊപ്പം താമസിക്കാനായി ഭര്‍ത്താവിന്റെ വാഹനത്തില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എ. വെച്ച് കേസില്‍ കുടുക്കാന്‍ പഞ്ചായത്ത് അംഗം ശ്രമിച്ച കേസില്‍ ഒരുപ്രതികൂടി അറസ്റ്റില്‍

14 SEPTEMBER 2022 07:51 AM IST
മലയാളി വാര്‍ത്ത

വിദേശ മലയാളിയായ കാമുകനൊപ്പം താമസിക്കാന്‍ ഭര്‍ത്താവിന്റെ വാഹനത്തില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എ. വെച്ച് കേസില്‍ കുടുക്കാന്‍ പഞ്ചായത്ത് അംഗം ശ്രമിച്ച കേസില്‍ ഒരുപ്രതികൂടി അറസ്റ്റിലായി.

എം.ഡി.എം.എ. സംഘടിപ്പിച്ച് നല്‍കിയ കേസില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം കഴക്കൂട്ടം പുത്തന്‍തോപ്പ് ലൗലാന്‍ഡ് വീട്ടില്‍ നോബിള്‍ നോര്‍ബര്‍ട്ടിനെയാണ്(25) അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.

 



കൊറിയര്‍ വഴി സംസ്ഥാനത്തേക്ക് വന്‍ തോതില്‍ എം.ഡി.എം.എ. എത്തിക്കുന്നതാണ് നോബിളിന്റെ രീതി. കൊറിയര്‍ വഴി എം.ഡി.എം.എ. എത്തിച്ച കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ജൂലായ് 25-ന് ഇയാളെ പിടികൂടിയിട്ടുണ്ടായിരുന്നു. അവരുടെ കസ്റ്റഡിയില്‍നിന്നാണ് വണ്ടന്‍മേട് എസ്.എച്ച്.ഒ. വി.എസ്.നവാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

പ്രതി എം.ഡി.എം.എ. കൈമാറാനുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയശേഷം അത് ഒളിപ്പിച്ചുവെയ്ക്കുകയും പിന്നീട് അതിന്റെ ലൊക്കേഷനും വീഡിയോയും മറ്റ് പ്രതികള്‍ക്ക് കൈമാറുകയുമായിരുന്നു. ഫെബ്രുവരി 22-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘമായ ഡാന്‍സാഫും വണ്ടന്‍മേട് പോലീസും ചേര്‍ന്ന് പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍നിന്നും അഞ്ച് ഗ്രാം എം.ഡി.എം.എ. പിടികൂടിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് സുനിലിനെ ഒഴിവാക്കുന്നതിനായി വണ്ടന്‍മേട് പഞ്ചായത്ത് അംഗമായ ഭാര്യ സൗമ്യയും കാമുകന്‍ വിനോദ് രാജേന്ദ്രനും കൂട്ടാളികളും ചേര്‍ന്ന് സുനിലിന്റെ വാഹനത്തില്‍ എം.ഡി.എം.എ. വെച്ച് കുടുക്കാന്‍ ശ്രമിച്ചതാണെന്ന് കണ്ടുപിടിച്ചത്.  

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends