തെരുവുനായ പ്രശ്‌നം ഹൈക്കോടതി ഇന്നും പരിഗണിക്കും; വൈകിട്ട് മൂന്ന് മണിക്കാണ് ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ്! പ്രശ്‌ന പരിഹാരത്തിന് വേണ്ടി സ്വീകരിച്ച നടപടികള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കും

തെരുവുനായ പ്രശ്‌നം ഭയങ്കരമായി കടുക്കുകയാണ്. ഈയൊരു വിഷയത്തിൽ ഉചിതമായ നടപടി എന്താണ് ? ഈ വിഷയം ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കുവാനിരിക്കുകയാണ്. വൈകിട്ട് മൂന്ന് മണിക്കാണ് ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഉണ്ടാകുക .
പ്രശ്‌ന പരിഹാരത്തിന് വേണ്ടി സ്വീകരിച്ച നടപടികള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കും എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ വിഷയം പരിഗണിക്കുന്നത് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ്.
തെരുവുനായകളെ അടിച്ച് കൊന്ന് ജനം നിയമം കൈയ്യിലെടുക്കരുത് , അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണമെന്ന നിർദേശം കോടതി കൊടുത്തിരുന്നു. ഈ കാര്യങ്ങളടങ്ങുന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്ന് കോടതി പറഞ്ഞിരുന്നു. പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി തെരുവുനായ്ക്കളിൽ നിന്നും പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം എറണാകുളം തൃപ്പൂണിത്തുറയില്‍ എരൂരില്‍ തെരുവ് നായകളെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കാൻ കോടതി നിര്‍ദ്ദേശം കൊടുത്തിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കായിരുന്നു ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം കൊടുത്തത്.
https://www.facebook.com/Malayalivartha


























