തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നടിക്ക് കടിയേറ്റു; കടിച്ചത് പേപ്പട്ടിയാണെന്ന് സംശയം; താരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം കൂടുന്നതിനിടെ നടിക്കും കടിയേറ്റു. തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെയാണ് നടിക്ക് കടിയേറ്റത്. കൊച്ചുവയല്‍ വാണിഭശ്ശേരിവീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യെയാണ് നായ കടിച്ചത്.
സീരിയല്‍ നടിയും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്നു ശാന്ത. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ വലതുകൈക്ക് പരിക്കേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം നടിയെ കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. പണ്ട് മുതൽ തെരുവിലലയുന്ന നായകള്‍ക്ക് ശാന്ത വീട്ടില്‍ ഭക്ഷണം പാകം ചെയ്ത് ജങ്ഷനില്‍ കൊണ്ടുവന്ന് കൊടുക്കാറുണ്ട്. ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്.
https://www.facebook.com/Malayalivartha


























